BollywoodLatest News

കരഞ്ഞുകൊണ്ട് വിധിയെ പഴിച്ചുകഴിയുന്ന സ്ത്രീകള്‍; നടി റിച്ച

കേരളത്തെ ഒരുകാലത്ത് ഇളക്കിമറിച്ച സെക്സ് സിനിമകളിലെ നായിക ഷക്കീലയെക്കുറിച്ചുള്ള ചിത്രത്തില്‍ നായികയായി എത്തുന്ന ബോളിവുഡ് താരമാണ് റിച്ച ഛദ്ദ. സ്വന്തം ആശയഗതികള്‍ക്കനുസരിച്ച് സഞ്ചരിക്കുകയും പ്രവര്‍ത്തിക്കുകയും ധൈര്യം പ്രകടിപ്പിക്കുകയും ചെയ്യുന്ന സ്ത്രീകളുടെ വേഷങ്ങള്‍ ചെയ്ത റിച്ച സിനിമാ ലോകത്തെ വേര്‍തിരിവുകളെക്കുറിച്ച് തുറന്നു പറയുന്നു.

ഓയേ ലക്കി ലക്കി ഓയേ, മസാന്‍, ഗാങ്സ് ഓഫ് വാസേപൂര്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ റിച്ചയ്ക്ക് പ്രത്യേകതരം വേഷങ്ങള്‍ മാത്രം ചെയ്യുന്ന നടിയെന്ന ഇമേജും സ്റ്റീരിയോ ടൈപ് ആകുന്നുവെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ”ഈ ലോകം ഇപ്പോഴും പുരുഷന്‍മാരുടേതാണ്. മിക്ക മേഖലകളും നിയന്ത്രിക്കുന്നതും മേധാവിത്വം പുലര്‍ത്തുന്നതും പുരുഷന്‍മാര്‍ തന്നെ. അങ്ങനെയൊരു ലോകത്താണ് ജീവിക്കുന്നതെന്ന് എനിക്കറിയാം. എങ്കിലും സ്വാതന്ത്ര്യവും ഇച്ഛാശക്തിയും പുലര്‍ത്തി ശാക്തീകരിക്കപ്പെട്ട സ്ത്രീയായി ജീവിക്കാനാണ് ഞാനും ശ്രമിക്കുന്നത്. ഏതു ജോലിയെടുത്താലും പ്രശ്നങ്ങളുണ്ട്. ജോലി ചെയ്യുന്ന മണിക്കൂറുകള്‍. ലഭിക്കുന്ന ശമ്പളം. ഇവയിലെല്ലാം കാര്യമായ വ്യത്യാസങ്ങളുണ്ട്. ഞാനൊരു നടിയാണ്. അതാണ് എന്റെ ജോലി. സ്റ്റീരിയോ ടൈപ് എന്നാക്ഷേപിച്ചാലും ഒരാശ്വസമുണ്ട്. എനിക്കു ലഭിക്കുന്നതെല്ലാം കരഞ്ഞുകൊണ്ട് വിധിയെ പഴിച്ചുകഴിയുന്ന സ്ത്രീകളുടെ വേഷങ്ങളല്ലല്ലോ. പുരുഷനെ ചോദ്യം ചെയ്യുന്ന, സ്വതന്ത്രയായി സഞ്ചരിക്കുന്ന സ്ത്രീകളുടെ വേഷങ്ങളാണല്ലോ. അവ ഞാന്‍ ഇഷ്ടപ്പെട്ടുതന്നെ ചെയ്തതാണ്- റിച്ച പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button