Latest NewsMollywood

ലിനിയായി അഭിനയിച്ച് കഴിഞ്ഞപ്പോള്‍ പുനര്‍ജന്മം കിട്ടിയത് പോലെയാണ് തോന്നിയത്, കഥാപാത്രത്തിന് വേണ്ടി എടുത്ത തയ്യാറെടുപ്പുകളെക്കുറിച്ച് റിമ പറയുന്നു

ചിത്രത്തില്‍ ലിനിയായി എത്തിയ റിമ കല്ലിങ്കല്‍ ആയിരുന്നു

അതിജീവനത്തിന്റെ കഥയാണ് വൈറസിലൂടെ ആഷിഖ് അബു പ്രേക്ഷകരിലേയ്ക്ക് പകര്‍ന്നത്. കേരളജനതയെ ഒന്നടങ്കം ഭീതിയിലാക്കിയ സംഭവമായിരുന്നു നിപ കാലം. അതില്‍ കേരള സമൂഹം ഒന്നടങ്കം മറക്കാത്ത ഒരു മുഖമായിരിക്കും സിസ്റ്റര്‍ ലിനിയുടേത്. ചിത്രത്തില്‍ ലിനിയായി എത്തിയ റിമ കല്ലിങ്കല്‍ ആയിരുന്നു. കഥാപാത്രത്തിന് വേണ്ടി എടുത്ത തയ്യാറെടുപ്പുകളെ കുറിച്ച് റിമ തുറന്നു പറയുകയാണ്.

എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഒരു വിപത്തിനെ അതിജീവിച്ച കഥയാണ് വൈറസിലൂടെ പറയാന്‍ ശ്രമിച്ചത്. അപ്പോഴും ആ രോഗം കീഴടക്കിയ കുറെ കുടുംബങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ഒരിക്കലും അവര്‍ക്ക് ഈ സിനിമ കൊണ്ട് മറ്റൊരു സങ്കടമുണ്ടാകാതിരിക്കാന്‍ ഞങ്ങള്‍ പ്രത്യേകം ശ്രമിച്ചിട്ടുണ്ട്. ജീവന്‍ വകവയ്ക്കാതെയുളള ആത്മാര്‍ഥമായ സോവനത്തില്‍ പൊലിഞ്ഞ ജീവിതമായിരുന്നു സിസ്റ്റര്‍ ലിനിയുടേത്. എന്നാല്‍ പലര്‍ക്കും അറിയാത്ത ഇമേഷണല്‍ ട്രാക്കിങ്ങിലൂടെ പെണ്‍കുട്ടി കടന്നു പോയിരുന്നു. താന്‍ രോഗ ബാധിതയാണെന്ന് അറിഞ്ഞിട്ടും സമചിത്തതയോടെ അവര്‍ പെരുമാറി. രോഗം പടരാതിരിക്കാനുള്ള ആത്മനിയന്ത്രണം കാണിച്ചു. ഭര്‍ത്താവിനേയും മകളേയും ഒരു നോക്ക് കാണാതെയാണ് ലിനി ലോകത്ത് നിന്ന് വിട പറഞ്ഞത്. ആ അവസാന നാളില്‍ അവളുടെ ഓര്‍മയില്‍ തെളിഞ്ഞ ചിത്രങ്ങള്‍ എന്തൊക്കെയായിരിക്കാം.. എന്നിങ്ങനെയുള്ള സംഭവങ്ങള്‍ എന്നെ കുറെ കാലം അലട്ടിയിരുന്നു. അതൊക്കെ നന്നായി ഉള്‍ക്കൊണ്ടാണ് ഈ കഥാപാത്രം അവതരിപ്പിച്ചത്. അഭിനയിച്ചതിനു ശേഷം പുനര്‍ജന്മം കിട്ടിയതു പോലെയാണ തോന്നിയത്.അതിനുശേഷം, ഓരോ നിമിഷവും യുദ്ധമുഖത്തെന്നപോലെ ജീവിക്കുന്ന മെഡിക്കല്‍ കമ്യൂണിറ്റിയോട് എനിക്ക് വലിയ ആദരവാണെന്നും റിമ പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button