CinemaNEWSTollywood

സായ് പല്ലവിയുടെ ഈ മാറ്റം അതിശയിപ്പിക്കുന്നത്!

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ തിരക്കേറിയ നായികയെന്ന നിലയിലും കൂടുതല്‍ സെലക്ടീവ് വേഷങ്ങള്‍ തെരഞ്ഞെടുക്കുന്ന നായികയെന്ന നിലയിലും കൂടുതല്‍ ശ്രദ്ധ നേടുകയാണ്‌ സായ് പല്ലവി. സായ് പല്ലവിയുടെ ക്രിസ്മസ് റിലീസായി എത്തുന്ന തെലുങ്ക് ചിത്രമാണ്‌ ‘മിഡില്‍ ക്ലാസ് അബ്ബായി’, ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ശ്രീറാം വേണുവാണ് ചിത്രത്തിന്റെ സംവിധായകന്‍.
ഒരു ഫെസ്റ്റിവല്‍ മൂഡില്‍ കഥ പറഞ്ഞിരിക്കുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന തരത്തിലാണ് ഒരുക്കിയിട്ടുള്ളത്, തെന്നിന്ത്യയില്‍ പ്രണയ പെണ്‍കൊടി എന്ന് വിളിപ്പേരുള്ള സായിയുടെ ഈ കഥാപാത്രം, താരം മുന്‍പ് ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും ഏറെ വിഭിന്നമാണ്. പൂര്‍ണ്ണമായും വാണിജ്യ സാധ്യത ലക്‌ഷ്യം വയ്ക്കുന്ന ഒരു ചിത്രത്തില്‍ സായി പല്ലവി നായികയാകുന്നത് ആദ്യമായാണ്. ‘പ്രേമം’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടനടിയായി മാറിയ സായ്, ഫിദ എന്ന തെലുങ്ക് ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷക പ്രീതി നേടി. തെലുങ്ക് സൂപ്പര്‍ താരം നാനിയാണ് മിഡില്‍ ക്ലാസ് അബ്ബായിയിലെ നായകനാകുന്നത്.

shortlink

Related Articles

Post Your Comments


Back to top button