BollywoodCinemaGeneralMollywoodNEWS

ദ്വയാര്‍ത്ഥ പ്രയോഗങ്ങളുടെ സമ്മേളനമെന്ന് വിമര്‍ശനം കേട്ട ‘ആ’ മലയാള ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തില്‍ റായ് ലക്ഷ്മി അഭിനയിക്കുമോ?

ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്സ് ദ്വയാര്‍ത്ഥ പ്രയോങ്ങളുടെ പേരില്‍ ഏറെ പഴികേട്ട ചിത്രമായിരുന്നു. ചിത്രം ബോക്സോഫീസില്‍ നേട്ടമുണ്ടാക്കിയതിനാല്‍ സിനിമയുടെ രണ്ടാം ഭാഗം എടുക്കുന്നതിനുള്ള ആലോചനയിലാണ് ഒമര്‍ ലുലുവും സംഘവും. എന്നാല്‍ ചിത്രം രണ്ടാം ഭാഗത്തില്‍ എത്തുമ്പോള്‍ ചിത്രത്തിന്റെത് പുതിയ ഒരു കഥയായിരിക്കുമെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ചങ്ക്സ് 2-വുമായി ബന്ധപ്പെട്ടു നിരവധി നായികമാരുടെ പേരാണ് പറഞ്ഞു കേള്‍ക്കുന്നത്, ആദ്യം സണ്ണിലിയോണിന്റെ പേരിലായിരുന്നു ചങ്ക്സ് 2 ചര്‍ച്ച ചെയ്യപ്പെട്ടത് പിന്നീടു പോണ്‍താരം മിയ ഖലീഫ നായികയാകുമെന്നായി വാര്‍ത്തകള്‍, ഇപ്പോള്‍ ലക്ഷ്മി റായിടെ പേരിലാണ് ചങ്ക്സ് 2=വിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
ചങ്ക്സ് 2-വില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് തെന്നിന്ത്യന്‍ താരം ലക്ഷ്മി റായ് വ്യക്തമാക്കി. ഇത്തരം കള്ളപ്രചരണങ്ങള്‍ എവിടെ നിന്ന് വരുന്നുവെന്ന് മനസിലാകുന്നില്ലെന്നും ഞാന്‍ എവിടെപ്പോയാലും ഇതുമായി ബന്ധപ്പെട്ടു ചോദ്യങ്ങള്‍ ഉണ്ടാകാറുണ്ടെന്നും താരം പ്രതികരിച്ചു. ജൂലി-2 വാണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ലക്ഷ്മി റായ് ചിത്രം.

shortlink

Related Articles

Post Your Comments


Back to top button