CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

ഒരു താരപുത്രൻ കൂടി അഭിനയ രംഗത്തേയ്ക്ക്

ഇപ്പോള്‍ മലയാള സിനിമ ലോകത്ത് താര പുത്രന്മാര്‍ ചുവടുറപ്പിക്കുകയാണ്. മുകേഷിന്റെ മകന്‍ ശ്രവണ്‍, മോഹന്‍ലാലിന്റെ മകന്‍ പ്രണവ്, ജയറാമിന്റെ പുത്രന്‍ കാളിദാസ് തുടങ്ങിവരുടെ ഇടയിലേയ്ക്ക് ഒരാള്‍ കൂടി.

മലയാളികളുടെ എക്കാലത്തേയും പ്രണയനായികയായ ക്ലാര എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ നടി സുമലതയുടെ മകനാണ് അഭിനയ രംഗത്തേയ്ക്ക് പുതിയതായി എത്തുന്നത്. സുമലതയുടെ മകന്‍ അഭിഷേക് ഗൗഡ വെള്ളിത്തിരയിലേക്ക് കാലെടുത്തു വയ്ക്കുകയാണ്. കന്നട നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ അംബരീഷ് ആണ് സുമലതയുടെ ഭര്‍ത്താവ്. പ്രമുഖ നിര്‍മ്മാതാവായ സന്ദേശ് നാഗരാജ് ഒരുക്കുന്ന ചിത്രത്തിലാണ് അഭിഷേക് നായകനാവുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button