CinemaGeneralMollywoodNEWS

ഒരു കൈയബദ്ധം പറ്റി; നാറ്റിക്കരുതെന്ന് സലിം കുമാര്‍

ജയറാമിനെ നായകനാക്കി സലിം കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ദൈവമേ കൈ തൊഴാം കേള്‍ക്കുമാറാകണം. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ നാളെ (26-12-2017) വൈകുന്നേരം ഏഴു മണിക്ക് എത്തുമെന്നു സലിം കുമാര്‍ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ മെഗാ സ്റ്റാർ മമ്മൂട്ടി, അദ്ദേഹത്തിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ റീലീസ് ചെയ്യുമെന്നും സലിം കുമാര്‍ അറിയിച്ചു, എന്നാല്‍ സലിം കുമാര്‍ പോസ്റ്റ്‌ ചെയ്ത ചിത്രത്തിന് താഴെയായി ടുഡേ 7 pm എന്ന് എഴുതിയിരുന്നത് പ്രേക്ഷകരില്‍ സംശയമുണ്ടാക്കി . ഒടുവില്‍ സലിംകുമാറിന് പറ്റിയ അബദ്ധം ട്രോള്‍ സഹോദരന്മാര്‍ ആഘോഷിക്കുകയും ചെയ്തു. ഒരു കൈയബദ്ധം… നാറ്റിക്കരുത്. എന്ന പോസ്റ്റുമായി സലിം കുമാര്‍ വീണ്ടും എത്തിയതോടെ പ്രേക്ഷകര്‍ക്ക് കാര്യം വ്യക്തമായി.


shortlink

Related Articles

Post Your Comments


Back to top button