Latest NewsMollywood

നടി ഷീലയെ അഭിനന്ദിച്ച് ശാരദക്കുട്ടി രംഗത്ത്

ഷീലയോളം ശക്തയായ ഒരഭിനേത്രി മലയാളത്തിലില്ല

നടി ഷീലയെ അഭിനന്ദിച്ച് എഴുത്തുകാരി ശാരദക്കുട്ടി രംഗത്ത്. ഷീലയെ കുറിച്ച് താനെഴുതിയ ഫേസ്ബുക്ക് പോസ്റ്റും ശാരദക്കുട്ടി ഷെയര്‍ ചെയ്തിട്ടുണ്ട്.

പോസ്റ്റിന്റെ പൂര്‍ണരൂപം

‘അഭിമാനം.ഷീല എന്ന ശക്തയായ അഭിനേത്രിയെ സര്‍ക്കാരിന്റെ ഉന്നത പുരസ്‌കാരമായ JC ദാനിയല്‍ അവാര്‍ഡ് നല്‍കി അംഗീകരിച്ചതില്‍. ഷീലയെ ആദരിക്കുമ്പോള്‍ അവരവതരിപ്പിച്ച കരുത്തരായ സ്ത്രീ കഥാപാത്രങ്ങളെ, അവരെ അംഗീകരിച്ച മലയാളി പ്രേക്ഷകരെ ആ കഥാപാത്രങ്ങളെ സൃഷ്ടിച്ച എഴുത്തുകാരെ, സംവിധായകരെ ഒക്കെ ഓര്‍മ്മിക്കാനുള്ള അവസരമായി അത്. അഭിനന്ദനങ്ങള്‍

ഏതാനും മാസം മുന്‍പെഴുതിയ fb പോസ്റ്റ് ഇതായിരുന്നു.

”സത്യം. ജെ.സി.ഡാനിയേല്‍ പുരസ്‌കാരം അര്‍ഹിക്കുന്ന ഏറ്റവും മികച്ച സിനിമാ പ്രവര്‍ത്തകരില്‍ എന്തുകൊണ്ട് ഷീല ഉള്‍പ്പെട്ടില്ല ഇതു വരെ?

കരുത്തയായ സുന്ദരി സ്ത്രീയെ എത്ര കഴിവുണ്ടെങ്കിലും ഒരരികിലേക്കു മാറ്റി നിര്‍ത്തിയാല്‍ സമൂഹത്തിനൊരു വലിയ സംതൃപ്തിയാണ്. ഷീലയോളം ശക്തയായ ഒരഭിനേത്രി മലയാളത്തിലില്ല. തലയെടുത്ത്, നെഞ്ചു വിരിച്ചാണ് അവര്‍ സത്യനേയും നസീറിനേയും മധുവിനേയും മറി കടന്നത്. ഇന്നും താനെവിടെ നില്‍ക്കണമെന്നതിന് അവര്‍ക്ക് നല്ല ബോധ്യങ്ങളുണ്ട്. അഭിമുഖങ്ങളില്‍ അവര്‍ താനെല്ലാവര്‍ക്കും മുന്നിലാണെന്ന് ആത്മവിശ്വാസത്തോടെ ആവര്‍ത്തിക്കാറുണ്ട്. അണികളുടെയോ വെട്ടുക്കിളികളുടെയോ സംരക്ഷണം അവര്‍ക്കാവശ്യമില്ല. എനിക്ക് ഏറ്റവും ബഹുമാനമുള്ള കേരള സ്ത്രീകളില്‍ ഒരാള്‍ ഷീലയാണ്. ഷീലയാണ് മലയാള സിനിമയിലെ എക്കാലത്തെയും കരുത്ത്. ”

എസ്.ശാരദക്കുട്ടി

”look at the recipients of J.C.Daniel awards, all the 24 awardees are men, it was only in 2005 Aranmula ponnamma was awarded. i am wondering why the govt or the chalachitra academy neglect the Versatile,daring , ever green actress Sheela and her contribution to Malayalam films, ins’t it that Sheela’s contributions to Malayalam films should be acknowledged and honored much earlier, than Aranmulam Ponnamma or likewise individuals in the list. is it the aristocracy or the good woman posture that provides you an award.for life time achievement?Sheela has been always ignored and neglected from the history of Malayalam cinema. The machismo craves for a weeping actress like sharada(mallu thinks should be the epitome of malayalee-womanlines) and not for a bold and absolute daring actress like Sheela. ‘

https://www.facebook.com/saradakutty.madhukumar/posts/2533844909962086

shortlink

Related Articles

Post Your Comments


Back to top button