GeneralLatest NewsMollywood

മമ്മൂട്ടിയെ നായകനാക്കിയാൽ സംവിധായകന് മനസമാധാനം കിട്ടില്ല; സത്യൻ അന്തിക്കാട്

കേരളത്തിലെ മികച്ച കര്‍ഷകര്‍ക്കായി ഏര്‍പ്പെടുത്തിയ കതിര്‍ അവാര്‍ഡുകള്‍ മമ്മൂട്ടി വിതരണം ചെയ്യുന്ന ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയ സത്യൻ അന്തിക്കാട്

ജീവിതഗന്ധിയായ ഒരു പിടി സിനിമകളിലൂടെ കുടുബപ്രേക്ഷകരുടെ ഇഷ്ട സംവിധായകരില്‍ ഒരാളായി മാറിയ സംവിധായകനാണ് സത്യന്‍ അന്തിക്കാട്. മലയാളത്തിന്റെ താര രാജാക്കന്മാരെ അണിനിരത്തി ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സത്യന്‍ അന്തിക്കാട് മമ്മൂട്ടിയെക്കുറിച്ചു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്

കാര്‍ഷിക രംഗത്തെ മികവിന് കേരളത്തിലെ മികച്ച കര്‍ഷകര്‍ക്കായി ഏര്‍പ്പെടുത്തിയ കതിര്‍ അവാര്‍ഡുകള്‍ മമ്മൂട്ടി വിതരണം ചെയ്യുന്ന ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയ സത്യൻ അന്തിക്കാട് മമ്മൂട്ടിയെ കൃഷിയിലെ തന്റെ ഗുരുനാഥനായിട്ടാണ് വിശേഷിപ്പിച്ചത്.

കൂടാതെ ഒരു സംവിധായകൻ തന്റെ സിനിമയിൽ മമ്മൂട്ടിയെ നായകനാക്കിയാൽ പിന്നെ അദ്ദേഹത്തിന് മനസമാധാനം ഉണ്ടാകില്ലെന്നും, പല സമയങ്ങളിലും പല സ്ഥലത്തു നിന്നും മമ്മൂട്ടി വിളിക്കുമെന്നും ആ കഥാപത്രം ഇങ്ങനെ നടന്നാൽ എങ്ങനെയിരിക്കും, ആ കഥാപാത്രത്തിന്റെ വസ്ത്രം ഏതു രീതിയിൽ ആയിരിക്കണം, എന്നിങ്ങനെയുള്ള ചിന്തയിലായിരിക്കും മമ്മൂട്ടിയെന്നും സത്യൻ അന്തിക്കാട് പറയുന്നു. അതുകൊണ്ട് അദ്ദേഹത്തെ കേന്ദ്ര കഥാപാത്രമാക്കിയാണ് അടുത്ത സിനിമ ആലോചിക്കുന്നതെന്ന കാര്യം ഈ നിമിഷം വരെ പറഞ്ഞട്ടില്ലെന്നും സത്യൻ അന്തിക്കാട് അഭിപ്രായപ്പെട്ടു

shortlink

Related Articles

Post Your Comments


Back to top button