GeneralKollywoodLatest News

മദ്യപിച്ചുകൊണ്ടുള്ള അശ്ലീല രംഗങ്ങള്‍; ശിവ കാര്‍ത്തികേയന്‍ പറയുന്നു

സിനിമയുടെ കഥയ്‍ക്ക് ആവശ്യവുമില്ല.

തെന്നിന്ത്യന്‍ സൂപ്പര്‍ താരമാണ് ശിവകാര്‍ത്തികേയന്‍. അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ മിസ്റ്റര്‍ ലോക്കല്‍ എം രാജേഷ് സംവിധാനം ചെയ്യുന്നത്. ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന ഒന്നായിരിക്കുമെന്ന് താരം പറയുന്നു.

ബാര്‍ രംഗങ്ങളോ, മദ്യപിച്ചിട്ടുള്ള തമാശരംഗങ്ങളോ ചിത്രത്തിലുണ്ടാകില്ലെന്ന് ശിവകാര്‍ത്തികേയന്‍ പറയുന്നു. ചിത്രത്തിന്റെ ഒരു പ്രമോഷന്‍ പരിപാടിക്കിടെയാണ് താരത്തിന്റെ തുറന്നു പറച്ചില്‍. ”ബാര്‍ രംഗങ്ങളോ, മദ്യപിച്ചിട്ടുള്ള തമാശരംഗങ്ങളോ ചിത്രത്തിലുണ്ടാകില്ല. സിനിമയുടെ കഥയ്‍ക്ക് ആവശ്യവുമില്ല. രാജേഷ് സര്‍ അത്തരം രംഗങ്ങള്‍ ചേര്‍ക്കണമെന്ന് ആലോചിച്ചിട്ടുമുണ്ടാകില്ല. കാരണം ഞാനുമായാണ് അദ്ദേഹം സിനിമ ചെയ്യുന്നത്. കുടുംബപ്രേക്ഷകര്‍ ആണ് സിനിമ കാണാന്‍ വരുന്നത് എന്നാണ് ഞങ്ങള്‍ കരുതുന്നത്. അവര്‍ക്കായുള്ള സിനിമയാണ്. സിനിമയിലെ നായകന്‍ ഉത്തരവാദിത്ത ബോധമുള്ളയാളാണ്. മധ്യവര്‍ഗ്ഗ കുടുംബത്തിലെ ആളാണ്”- ശിവകാര്‍ത്തികേയന്‍ പറയുന്നു.

നയന്‍താരയാണ് മിസ്റ്റര്‍ ലോക്കലിലെ നായിക. രജനികാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം മന്നന്‍ എന്ന സിനിമ പ്രചോദനം ഉള്‍ക്കൊണ്ടാണ് മിസ്റ്റര്‍ ലോക്കല്‍ ഒരുക്കുന്നത്. വിജയശാന്തി നായികയായ ചിത്രം വാസുവായിരുന്നു സംവിധാനം ചെയ്‍തത്.

shortlink

Related Articles

Post Your Comments


Back to top button