KollywoodLatest News

വിക്രം നായകനായ ചിത്രം മലേഷ്യയില്‍ നിരോധിച്ചു; കാരണം ഇതാണ്

രാജ്കമല്‍ ഇന്റര്‍നാഷണല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ ബാനറില്‍ കമല്‍ഹാസനാണ് ചിത്രം നിര്‍മ്മിച്ചത്

വിക്രം നായകനായെത്തിയ കദാരം കൊണ്ടാന്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. മലേഷ്യയിലും ചിത്രം ജൂലൈ 19ന് തന്നെ റിലീസ് ചെയ്യുവാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ചിത്രം മലേഷ്യയില്‍ നിരോധിച്ചു. മലേഷ്യന്‍ സെന്‍സര്‍ ബോര്‍ഡാണ് ചിത്രം നിരോധിക്കാന്‍ നിര്‍ദേശം നല്‍കിയത്. മലേഷ്യയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലാണ് ചിത്രം എന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ വാദം.

രാജ്കമല്‍ ഇന്റര്‍നാഷണല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ ബാനറില്‍ കമല്‍ഹാസനാണ് ചിത്രം നിര്‍മ്മിച്ചത്. അക്ഷര ഹാസനും ചിത്രത്തില്‍ മുഖ്യവേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. മലേഷ്യയിലാണ് ചിത്രീകരണം നടന്നത്. നേരത്തെ വിജയ് സേതുപതി ചിത്രം സിന്ദുബാദും മലേഷ്യയില്‍ നിരോധിച്ചിരുന്നു. സിന്ദുബാദ് നിരോധിക്കാനുള്ള അതേ കാരണം തന്നെയാണ് വിക്രം സിനിമയുടെ കാര്യത്തിലും സെന്‍സര്‍ ബോര്‍ഡ് പറയുന്നത്.

Tags

Post Your Comments


Back to top button
Close
Close