Latest NewsMollywoodMovie Gossips

മലയാളികളുടെ പ്രിയ നടി രാഷ്ട്രീയത്തിലേയ്ക്ക്?

സൂപ്പര്‍താരങ്ങളുടെ നായികയായി തിളങ്ങിയ തെന്നിന്തന്‍ നടി സുമലതയേ മലയാളികള്‍ മറക്കാനിടയില്ല. ജയന്‍ നായകനായി എത്തിയ മൂര്‍ഖന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ എത്തിയ സുമലത പത്മരാജന്‍ സംവിധാനം ചെയ്ത തൂവാനത്തുമ്പികളില്‍ മോഹന്‍ലാലിന്റെ നായികയായി എത്തി. താരം രാഷ്ട്രീയത്തില്‍ സജീവമാകുന്നുവെന്നു റിപ്പോര്‍ട്ട്. 

സംവിധായകനും രാഷ്ട്രീയപ്രവര്‍ത്തകനുമായ അംബരീഷ് ആയിരുന്നു സുമലതയുടെ ഭര്‍ത്താവ്. മുന്‍കേന്ദ്ര സഹമന്ത്രിയായിരുന്നു അദ്ദേഹം. സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ തിളങ്ങിയിരുന്ന വ്യക്തിയാണ് അംബരീഷ്. എന്നാല്‍ അദ്ദേഹത്തിന്‍റെ വിയോഗത്തിന്റെ പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അംബരീഷിന് പകരക്കാരിയായി സുമലതയെ മത്സരിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ സജീവമായി നടക്കുകയാണെന്നു റിപ്പോര്‍ട്ട്. സുമലതയേ മാണ്ഡ്യ മണ്ഡലത്തില്‍ മത്സരിപ്പിക്കണമെന്ന ആവശ്യമുന്നയിച്ച്‌ കന്നഡ സിനിമാലോകം രംഗത്തെത്തിയിട്ടുണ്ട്. മാണ്ഡ്യയിലെ അംബരീഷ് അനുസ്മരണ യോഗം കഴിഞ്ഞതിന് പിന്നാലെയായാണ് സിനിമാ കൂട്ടായ്മ ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button