Latest NewsMollywood

‘ഭവാനി മനസ്സ് വെച്ചാൽ ഈ കലവറ നമുക്കൊരു മണിയറ ആക്കാം’; സണ്ണി ലിയോണിനൊപ്പം മലയാളത്തിന്റെ സ്വന്തം സലീം കുമാർ

ബോളിവുഡിലെ പ്രിയ താരം സണ്ണി ലിയോണിന് ലോകം മുഴുവൻ ആരാധകരാണ്. ഇപ്പോഴിതാ മലയാളത്തിലേക്കും താരം എത്തിയിരിക്കുകയാണ്. ആദ്യം മമ്മൂട്ടിയുടെ കൂടെ മധുരരാജയിലെ ഡാന്‍സ് പെര്‍ഫോമന്‍സാണ് സണ്ണി ചെയ്തത്. ഇപ്പോഴിതാ താരം നായികയാകുന്ന രംഗീലയിലെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.

സണ്ണി ലിയോണും, നടന്‍ സലീംകുമാറും തമ്മിലുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്. സലീംകുമാര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ പടം പുറത്ത് വിട്ടത്. എന്തായാലും ട്രോള്‍ ലോകത്തെ പ്രധാനതാരമായ സലീമിന്‍റെ സണ്ണിയോട് ഒത്തുള്ള പടം ട്രോളന്മാര്‍ ആഘോഷമാക്കി. പടത്തേക്കാള്‍ ആഘോഷം പടത്തിന്‍റെ കമന്‍റ് ബോക്സിലാണ്. പരസ്പരം വിരൽ ചൂണ്ടി, ചിരിച്ചു കൊണ്ടുള്ള നിൽപ്പാണ് രണ്ടു പേരും. പലർക്കും ചിത്രം കണ്ടപ്പോൾ ഓർമ്മ വന്നത് കല്യാണ രാമനിലെ പ്യാരിയെയും ഭവാനിയെയും. “ഭവാനി മനസ്സ് വെച്ചാൽ ഈ കലവറ നമുക്കൊരു മണിയറ ആക്കാം….”, “കുട്ടി എന്ത് ചെയ്യുന്നു… അമ്മയെ സഹായിക്കുന്നു…” എന്നിങ്ങനെ പോകുന്നു കമന്റുകൾ. മീമുകളും തീരെ കുറവല്ല

സന്തോഷ് നായരുടെ ചിത്രം രംഗീലയിലാണ് സണ്ണിയുടെ മലയാള ചിത്രം. ഗോവയാണ് പ്രധാന ലൊക്കേഷൻ. ബാക്ക് വാട്ടർ സ്റ്റുഡിയോയുടെ ബാനറിൽ ജയലാല്‍ മേനോന്‍ നിർമ്മിക്കുന്ന ചിത്രമാണിത്.

https://www.facebook.com/SalimKumarOfficialPage/photos/a.572216782883265/1792320800872851/?type=3

shortlink

Related Articles

Post Your Comments


Back to top button