BollywoodLatest News

നാനാ പടേക്കര്‍ക്കെതിരെയുള്ള തനുശ്രീ ദത്തയുടെ ലൈംഗികാരോപണത്തില്‍ പോലീസിന്റെ റിപ്പോര്‍ട്ട് പുറത്ത്

ആരോപണത്തില്‍ നാനാ പടേക്കര്‍ കുറ്റക്കാരനല്ലെന്ന് കാണിച്ചുകൊണ്ട് ഇന്നലെ മുംബൈ പൊലീസ് ക്‌ളീന്‍ചിറ്റ് നല്‍കിയിരുന്നു

ഹിന്ദി നടന്‍ നാനാ പടേക്കര്‍ക്കെതിരെയുള്ള ബോളിവുഡ് നടി തനുശ്രീ ദത്തയുടെ ലൈംഗികാരോപണത്തില്‍ പോലീസിന്റെ റിപ്പോര്‍ട്ട് പുറത്ത്. കേസിലെ ‘ബി’ സംക്ഷിപ്ത റിപ്പോര്‍ട്ടിലാണ് മുംബയിലെ ഓഷിവാര പൊലീസ് ഈ നിഗമനത്തില്‍ എത്തിയത്. ആരോപണത്തില്‍ നാനാ പടേക്കര്‍ കുറ്റക്കാരനല്ലെന്ന് കാണിച്ചുകൊണ്ട് ഇന്നലെ മുംബൈ പൊലീസ് ക്‌ളീന്‍ചിറ്റ് നല്‍കിയിരുന്നു.

2008 മാര്‍ച്ച് 26നാണ് മുംബയിലെ ഗോറേഗാവണ്‍ പൊലീസ് സ്റ്റേഷനില്‍ തനുശ്രീ ദത്ത പരാതി നല്‍കുന്നത്. എന്നാല്‍ ഈ സമയത്ത് ലൈംഗികാരോപണം നടന്നതായി കേസിലെ 13 സാക്ഷികളില്‍ ആരും പറഞ്ഞിട്ടില്ല എന്നാണ് ഓഷിവാര പൊലീസ് തങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. മാത്രമല്ല നാനാ പടേക്കര്‍ യാതൊരു രീതിയിലും തനുശ്രീയെ ഉപദ്രവിച്ചിട്ടില്ലെന്നും സാക്ഷികള്‍ പറയുന്നുണ്ട്. ഇതാണ് തനുശ്രീയുടെ പരാതി തള്ളിയത്.

shortlink

Related Articles

Post Your Comments


Back to top button