GeneralKollywoodLatest News

ചൊറിയാനെത്തിയ ആള്‍ക്ക് കിടിലം മറുപടിയുമായി വരലക്ഷ്മി

ആദ്യം എന്തെങ്കിലും നല്‍കൂയെന്നും എന്നിട്ട് സെലിബ്രിറ്റികളെ ചോദ്യം ചെയ്യൂവെന്നുമായിരുന്നു വരലക്ഷ്മി

സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കുന്ന താരങ്ങളില്‍ ഒരാളാണ് തെന്നിന്ത്യന്‍ നടി വരലക്ഷ്മി. വില്ലത്തിയായും നായികയായും എത്തുന്നതില്‍ യാതൊരു മടിയും കാട്ടാത്ത വരലക്ഷ്മിയുടെ ഒരു നിലപാടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

അബുദാബിയില്‍ നടന്ന ഒരു പരിപാടിയില്‍ മുഖ്യാതിഥിയായി എത്തിയത് വരലക്ഷ്മിയായിരുന്നു. മറ്റ് മേഖലകളിലെ പ്രതിഭകള പോത്സാഹിപ്പിക്കുന്നതിനായി ഏതെങ്കിലും തരത്തിലുള്ള പദ്ധതികളില്‍ പങ്കാളി ആകാരുണ്ടോ എന്ന ചോദ്യം താരത്തിനെ നേരെ ഉയര്‍ന്നിരുന്നു. അത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ച്‌ ആലോചിച്ച്‌ വരികയാണെന്നും അവരാണ് ശരിക്കും സെലിബ്രിറ്റീസ് എന്നുമായിരുന്നു വരലക്ഷ്മിയുടെ മറുപടി. ഏഷ്യന്‍ അത്‌ലറ്റിക്‌സില്‍ ഗോള്‍ഡ് മെഡല്‍ നേടിയ ഗോമതി മാരിമുത്തുവിന് ഏതെങ്കിലും തരത്തിലുള്ള സഹായങ്ങള്‍ ചെയ്തിരുന്നോയെന്ന ചോദ്യവും താരത്തോട് ചോദിച്ചിരുന്നു.

ജിവി പ്രകാശ് സഹായമെത്തിച്ചിരുന്നുവെന്നായിരുന്നു താരം നല്‍കിയ മറുപടി. ഈ മറുപടിയില്‍ തൃപ്തനാവാത്ത ഒരാള്‍ വീണ്ടും ഇതേ ചോദ്യം ആവര്‍ത്തിച്ചു. നിങ്ങള്‍ എന്താണ് നല്‍കിയതെന്നായിരുന്നു വരലക്ഷ്മിയുടെ മറുചോദ്യം. ഒന്നും നല്‍കിയില്ലെന്ന് പറഞ്ഞപ്പോള്‍ ആദ്യം എന്തെങ്കിലും നല്‍കൂയെന്നും എന്നിട്ട് സെലിബ്രിറ്റികളെ ചോദ്യം ചെയ്യൂവെന്നുമായിരുന്നു വരലക്ഷ്മിയുടെ മറുപടി. എന്തായാലും ആരാധകര്‍ താരത്തിന്റെ ഈ മറുപടി ഏറ്റെടുത്തുക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button