GeneralKollywoodLatest News

നമ്മുടെ ജാതിക്കൊരു പ്രശ്‌നം, നമ്മുടെ മതത്തിനൊരു പ്രശ്‌നമെന്നു പറയുന്നവര്‍ക്ക് വോട്ട് കൊടുക്കരുത്’; വിജയ് സേതുപതി

നമ്മുടെ സംസ്ഥാനത്തിനൊരു പ്രശ്‌നം എന്ന് പറയുന്നരോടൊപ്പം നില്‍ക്കണം

ജാതിയും മതവും പറഞ്ഞ് വോട്ട് ചോദിക്കുന്നവര്‍ക്ക് വോട്ട് കൊടുക്കരുതെന്ന് തെന്നിന്ത്യന്‍ താരം വിജയ് സേതുപതി. തിങ്ങി നിറഞ്ഞ സദസ്സിനെ അഭിസംബോധന ചെയ്തു കൊണ്ട് താരം പറഞ്ഞ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. സൂക്ഷിച്ച്‌ വോട്ടു ചെയ്യണമെന്നും മതത്തിന് വേണ്ടി വോട്ടു ചോദിക്കുന്നവരെ വിജയിപ്പിക്കരുതെന്നുമാണ് സേതുപതിയുടെ അഭ്യര്‍ഥന.

”വോട്ടു ചെയ്യുമ്ബോള്‍ നോക്കി വോട്ടുചെയ്യണം..സൂക്ഷിച്ച്‌ വോട്ടുചെയ്യണം. നമ്മുടെ നാട്ടിലൊരു പ്രശ്‌നം, നമ്മുടെ കോളജിലൊരു പ്രശ്‌നം, നമ്മുടെ സുഹൃത്തിനൊരു പ്രശ്‌നം, അല്ലെങ്കില്‍ നമ്മുടെ സംസ്ഥാനത്തിനൊരു പ്രശ്‌നം എന്ന് പറയുന്നരോടൊപ്പം നില്‍ക്കണം. അല്ലാതെ നമ്മുടെ ജാതിക്കൊരു പ്രശ്‌നം, നമ്മുടെ മതത്തിനൊരു പ്രശ്‌നം എന്ന് പറയുന്നവരോടൊപ്പം ഒരിക്കലും നില്‍ക്കരുത്. ഇങ്ങനെ പറയുന്നവരൊക്കെ എല്ലാം ചെയ്തിട്ട് പൊലീസ് കാവലില്‍ സുരക്ഷിതരായിരിക്കും. ഒടുവില്‍ നമ്മളാണ് കെണിയില്‍ വീഴുക. ദയവ് ചെയ്ത് ഇത് ഓര്‍ത്തുവയ്ക്കണം” വിജയ് സേതുപതി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button