CinemaMollywoodNEWSUncategorized

“ലാല്‍ സര്‍ നിങ്ങളെ വിസ്മയിപ്പിക്കും” ; വില്ലന്‍റെ പുതിയ വിശേഷങ്ങളുമായി ബി.ഉണ്ണികൃഷ്ണന്‍

മോഹന്‍ലാല്‍-ബി ഉണ്ണികൃഷ്ണന്‍ ടീമിന്റെ വില്ലന്‍ വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കെ ചിത്രത്തിന്റെ പ്രിവ്യൂ ഷോ കണ്ട ശേഷം സംവിധായകനായ ബി. ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കില്‍ ലൈവിലെത്തി വില്ലന്റെ പുതിയ വിശേഷങ്ങള്‍ പ്രേക്ഷകരുമായി പങ്കുവച്ചു.

ബി.ഉണ്ണികൃഷ്ണന്റെ വാക്കുകളിലേക്ക്

“കൃത്യമായ പ്രമേയത്തെ അടിസ്ഥാനമാക്കി പോകുന്ന സിനിമയാണ് വില്ലന്‍. എല്ലാവിധ പ്രേഷകരെയും സന്തോഷിപ്പിക്കുന്ന തരത്തിലുള്ള, ഒരു നല്ല ത്രില്ലറിന്‍റെ എല്ലാ പിരിമുറുക്കങ്ങളോടും കൂടിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ” എന്‍റെ കഴിഞ്ഞ നാലു ചിത്രങ്ങളിലും ഞാന്‍ ലാല്‍ സാറിനെ വ്യത്യസ്തമായ് അവതരിപ്പിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ എന്‍റെ നാലു സിനിമകളില്‍ ശ്രീ.മോഹന്‍ലാലിന്‍റെ ഏറ്റവും മികച്ച അഭിനയം വില്ലനിലായിരിക്കും. ലാല്‍ സര്‍ നിങ്ങളെ വിസ്മയിപ്പിക്കും. മാത്യു മാഞ്ഞൂരാന്‍ എന്ന കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചതിനെ ക്ലാസ്സ് എന്നേ പറയാനാകൂ.”- മോഹന്‍ലാല്‍

shortlink

Related Articles

Post Your Comments


Back to top button