മലയാള സിനിമയിലെ യുവ നിരയില്‍ ഏറെ ശ്രദ്ധേയനായി കൊണ്ടിരിക്കുന്ന ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോക് തന്‍റെ ഭൂതകാല സിനിമാ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ്, ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന സിനിമയിലൂടെ തുടക്കം കുറിച്ച അര്‍ജുന്‍ ഇന്ന് നല്ല മലയാള സിനിമകളുടെ തെരഞ്ഞെടുപ്പിലൂടെ ശ്രദ്ധ നേടുകയാണ്. പറവ ജൂണ്‍ ഉണ്ട തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ അര്‍ജുന്‍ അശോകന്‍ ആദ്യമായി നായകനായി അഭിനയിക്കുന്ന ചിത്രം തട്ടാശ്ശേരി കൂട്ടം റിലീസിന് തയ്യാറെടുക്കുകയാണ്.
‘പ്ലസ് വണ്ണിനു പഠിക്കുമ്പോഴാണ് ആദ്യത്തെ സിനിമയില്‍ അഭിനയിക്കുന്നത്. ‘ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മക്കൂട്ട്’ എന്നായിരുന്നു ചിത്രത്തിന്റെ പേര്. എന്താണ് സിനിമയെന്നും ലൊക്കേഷനെന്നുമൊക്കെ പഠിച്ചത് ആ സിനിമയിലൂടെയായിരുന്നു. അതിനു ശേഷം ഞാനും സൈനുദീന്‍ അങ്കിളിന്റെ മകനും കൂടി അഭിനയിച്ച സിനിമയാണ് ‘ടു ലൈറ്റ് അമ്പാടി ടാക്കീസ്’. പിന്നീടാണ് സൗബിന്‍ ഇക്കയുമായി പരിചയത്തിലായത്. ഇക്കയുടെ സിനിമകള്‍ ഇറങ്ങുമ്പോഴെല്ലാം ഞാന്‍ ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയുമെല്ലാം മെസേജ് അയക്കും. അങ്ങനെ അത്യാവശ്യം നല്ല പരിചയമായി. ഞാന്‍ അഭിനയിച്ച ആദ്യ രണ്ടു സിനിമകളും നന്നായി പോകാത്തത് കൊണ്ട് തന്നെ സംവിധാനം പഠിക്കാന്‍ ആഗ്രഹം തോന്നി. അപ്പോഴാണ് ‘പറവ’യുടെ ഒഡിഷന്‍ കാള്‍ കാണുന്നത്. എനിക്ക് സൗബിനിക്കയുടെ കൂടെ നിന്ന് സംവിധാനം പഠിക്കാന്‍ ആഗ്രഹമുണ്ടെന്നു അച്ഛനോട് പറഞ്ഞു. അച്ഛന്‍ സൗബിനിക്കയെ വിളിച്ച് എന്റെ ആഗ്രഹം അറിയിച്ചു. അപ്പോള്‍ സൗബിനിക്ക അച്ഛനോട് എന്റെ നമ്പര്‍ ചോദിച്ചു. പിന്നീട് സൗബിനിക്കയുടെ വീട്ടില്‍ പോയി പറവയുടെ കഥ കേട്ടു’
Post Your Comments