KeralaNews

ട്യൂഷൻ പഠിക്കാനെത്തിയ വിദ്യാര്‍ഥിയെ പീഡിപ്പിച്ചതായി പരാതി: സിപിഎം ഏരിയകമ്മിറ്റി അംഗം രാജിവെച്ചു

ബാലുശ്ശേരി: ട്യൂഷനെടുക്കാന്‍ വീട്ടിലേക്ക് ക്ഷണിച്ച് വിദ്യാര്‍ഥിയെ പഞ്ചായത്ത് പ്രസിഡന്‍റ് പീഡിപ്പിച്ചതായി പരാതി. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും അധ്യാപകനുമായ പി.പി. രവീന്ദ്രനാഥ്‌ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയെ പീഡിപ്പിച്ചതായാണ് പരാതി . സ്കൂള്‍ ജാഗ്രത സമിതിക്കു മുമ്പാകെ വിദ്യാര്‍ഥി പീഡനവിവരം അറിയിച്ചതിനെ തുടര്‍ന്ന് ജാഗ്രത സമിതി ചൈല്‍ഡ്ലൈനില്‍ പരാതി നല്‍കുകയും ഇന്നലെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്‌തു. ബാലുശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

അതേസമയം ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവെക്കുന്നതായി പി.പി. രവീന്ദ്രനാഥ് പത്രക്കുറിപ്പില്‍ അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ഥിയെ മുന്‍നിര്‍ത്തി വ്യക്തിപരമായും രാഷ്ട്രീയപരമായും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പത്രക്കുറിപ്പിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button