Latest NewsNewsBusiness

പാചക വാതകത്തിന്റെ വിലയില്‍ മാറ്റം

 

ന്യൂഡല്‍ഹി : രാജ്യത്ത് പാചകവാതകത്തിന്റെ വിലയില്‍ മാറ്റം. സബ്‌സിഡിയുള്ളതും ഇല്ലാത്തതുമായി സിലിണ്ടറൊന്നിന് 74 രൂപ കൂട്ടിയത്. പുതുക്കിയ നിരക്ക് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു.

രാജ്യാന്തര വിപണിയുടെ ചുവട് പിടിച്ചാണ് കേന്ദ്രസര്‍ക്കാര്‍ പാചകവാതകത്തിന്റെ വില വര്‍ദ്ധിപ്പിച്ചത്. ഇതനുസരിച്ച് ഗാര്‍ഹിക ആവശ്യത്തിനുളള എല്‍പിജി സിലിണ്ടറൊന്നിന് 74 രൂപ കൂടി.

586 രൂപയാണ് സബ്‌സിഡിയുള്ള സിലിണ്ടറിന്റെ പുതുക്കിയ നിരക്ക്. വര്‍ദ്ധിപ്പിച്ച തുക സബ്‌സിഡി ഇനത്തില്‍ ഉപഭോക്താവിന് തിരിച്ച് കിട്ടും. ഇതോടെ സബ്‌സിഡി ഇനത്തില്‍ ഉപഭോക്താക്കളുടെ അക്കൗണ്ടിലെത്തുന്ന തുക സിലിണ്ടറൊന്നിന് 96 രൂപയായി ഉയരും.

വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിനും 74 രൂപ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 586 രൂപ തന്നെയാണ് സബ്‌സിഡിയില്ലാത്ത 14 കിലോ സിലിണ്ടറിന്റെയും പുതുക്കിയ വില. അതേസമയം വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 117 രൂപ വര്‍ദ്ധിപ്പിച്ചു. 1,366 രൂപയാണ് 19 കിലോ സിലിണ്ടറിന്റെ പുതുക്കിയ നിരക്ക്.

പാചകവാതകത്തിനുള്ള സബ്‌സിഡി അടുത്ത ഏപ്രില്‍ മുതല്‍ നിര്‍ത്തലാക്കും എന്ന് പ്രഖ്യാപിച്ചതിന് പുറകേ സബ്‌സിഡിയുള്ള സിലിണ്ടറിന് കഴിഞ്ഞ മാസം 91 രൂപ കുറച്ചിരുന്നു. ഇതില്‍ 74 രൂപ ഒരുമാസത്തിന് ശേഷം വര്‍ദ്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button