Latest NewsNewsFootballSports

സെമി പോരാട്ടത്തിനു മാലി

ഗോ​ഹ​ട്ടി: അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പിലെ സെമി പോരാട്ടത്തിനു മാലി യോഗ്യത നേടി. ഘാ​ന​യെ പ​രാ​ജ​യ​പ്പെ​ടു​ത്തിയാണ് മാലി സെമിയിലേക്ക് പ്രവേശിച്ചത്. രണ്ടു ഗോളുകളാണ് മാലി മത്സരത്തിൽ സ്വന്തമാക്കിയത്. ഹാ​ജി ദ്രാ​മെ, മൂ​സ ട്ര​വോ​റി എ​ന്നിവരാണ് മാലിക്കു വേണ്ടി ഘാനയുടെ ഗോൾ വല ചലിപ്പിച്ചത്. ഘാ​നയ്ക്കു വേണ്ടി കു​ദൂ​സ് മു​ഹ​മ്മ​ദ് ഗോൾ സ്വന്തമാക്കി. ഇതായിരുന്നു ഘാനയുടെ ഏക ഗോൾ.

കനത്തെ മഴ കാരണം ന​ന​ഞ്ഞു​കു​തി​ര്‍​ന്ന സ്‌റ്റേഡിയത്തിൽ കരുത്തരായ ഘാനയെ മികച്ച പോരാട്ടം നടത്തിയാണ് മാലി തോൽപ്പിച്ചത്. 15-ാം മിനിറ്റിലായിരുന്നു ഹാ​ജി ദ്രാ​മെ ആദ്യ ഗോൾ സ്വന്തമാക്കിയത്. പിന്നീട് 61-ാം മി​നി​റ്റി​ല്‍ മൂ​സ​യും മാ​ലി​ക്കാ​യി ഘാനയുടെ ഗോൾ വല ചലിപ്പിച്ചു. ഘാനയ്ക്കു വേണ്ടി കു​ദൂ​സ് മു​ഹ​മ്മ​ദ് 70-ാം മിനിറ്റിൽ ഏക ഗോ​ള്‍ സ്വന്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button