Latest NewsIndiaNews

സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ഹണീപ്രീതിന്റെ കത്ത്

അംബാല: ജയില്‍ അധികൃതര്‍ക്ക് ബലാത്സംഗ കേസില്‍ തടവില്‍ കഴിയുന്ന ഗുര്‍മീത് റാം റഹിം സിങ്ങിന്റെ വളര്‍ത്തു മകളായ ഹണീപ്രീത് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് കത്തെഴുതി. അഭിഭാഷകനെ തനിക്കെതിരായ കേസ് വാദിക്കാന്‍ വയ്ക്കാനുള്ള പണമില്ല. അതിനാല്‍ തന്നെ സഹായിക്കണമെന്നും ആവശ്യപ്പെട്ടുള്ളതാണ് കത്ത്.

ഹണിപ്രീത് ഇന്‍സാന്‍ ഹരിയാനയിലെ അംബാല സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ക്കാണ് കത്തെഴുതിയത്. ഡിസംബര്‍ ഏഴിനാണ് പ്രത്യേക അന്വേഷണ സംഘം ഹണിപ്രീതിനെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തിന്‍മേല്‍ വിചാരണ ആരംഭിക്കുന്നത്.

തന്റെ ബാങ്ക് അക്കൗണ്ടുകള്‍ അന്വേഷണ സംഘം മരവിപ്പിച്ചുവെന്നും, അതിനാല്‍ പണം പിന്‍വലിക്കാന്‍ അഴിയുന്നില്ലെന്നും കത്തില്‍ പറയുന്നു. ഹണിപ്രീത് ബാങ്ക് അക്കൗണ്ടുകള്‍ പുനസ്ഥാപിക്കാണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button