Latest NewsIndia

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ റെയ്ഡില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍

രാത്രികാലങ്ങളഇല്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളിലും തട്ടുകടകളിലുമാണ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്

തൃശൂര്‍ : തൃശൂരില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനകളില്‍ ഹോട്ടലുകളില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍. ലൈസന്‍സില്ലാത്ത് തട്ടുകള്‍ക്ക് പുറമേ നിരവധി രാസ വസ്തുക്കള്‍ കലര്‍ന്നതും പഴകിയതുമായ ഭക്ഷണങ്ങളും കണ്ടെത്തി. പുതുക്കാട്, ഇരിങ്ങാലക്കുട സര്‍ക്കിളുകളിലെ ഹോട്ടലുകളിലും തട്ടുകടകളിലുമാണ് റെയ്ഡ് നടത്തിയത്. ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന.

രാത്രികാലങ്ങളഇല്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളിലും തട്ടുകടകളിലുമാണ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. മില്‍ക്ക് ഷേക്ക് തയാറാക്കാന്‍ ഫ്രീസറില്‍ സൂക്ഷിക്കുന്നതു കാലാവധി കഴിഞ്ഞ പാല്‍ പായ്ക്കറ്റുകള്‍ ഇവിടെ നിന്നും കണ്ടെത്തി. കൂടാതെ എണ്ണപ്പലഹാരങ്ങള്‍ പത്രക്കടലാസിലാണ് പൊതിഞ്ഞു സൂക്ഷിച്ചിരുന്നത്. കറികളില്‍ ചേര്‍ക്കുന്നതു രാസ നിറങ്ങളും കണ്ടെത്തി.

രാത്രികാല യാത്രക്കാര്‍ തിക്കിത്തിരക്കുന്ന ദേശീയപാതയോരത്തെ തട്ടുകടകളില്‍ പലതും പ്രവര്‍ത്തിക്കുന്നത് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ഇല്ലാതെയാണ്. മിക്ക ഹോട്ടലുകളിലും ജീവനക്കാര്‍ക്ക് മെഡിക്കല്‍ ഫിറ്റ്‌നസ് ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. 21 കടകളിലാണ് പരിശോധന നടത്തിയത്. ഇവില്‍ 12 എണ്ണത്തിന് നോട്ടീസ് നല്‍കുകയും മൂന്നെണ്ണത്തിന് പിഴ ചുമത്തുകയും ചെയ്തു. ജില്ലാ ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണര്‍ ജി.ജയശ്രീയുടെ നേതൃത്വത്തില്‍ ഭക്ഷ്യസുരക്ഷാ ഓഫിസര്‍മാരായ അര്‍ച്ചന, ആര്‍.രേഷ്മ, രേഖ മോഹന്‍, വി.അപര്‍ണ, ജീവനക്കാരായ ഉണ്ണിക്കൃഷ്ണന്‍, നിസാര്‍ എന്നിവരടങ്ങുന്ന സംഘമാണ് മിന്നല്‍ പരിശോധനകള്‍ നടത്തിയത്. തുടര്‍ന്നും ഇത്തരം റെയ്ഡുകള്‍ ഉണ്ടാകുമെന്ന് അധികൃതര്‍ അറഇയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button