Latest NewsNewsIndiaInternational

അഫ്ഗാനിൽ ശരിയത്ത് നിയമം നടപ്പാക്കാനുള്ള ധീരമായ പ്രവർത്തനം: താലിബാനെ അഭിനന്ദിച്ച് അൽഖ്വായിദ

അഫ്ഗാനിൽ ജനാധിപത്യം സ്ഥാപിക്കാനുള്ള സമാധാനപരമായ സമീപനമാണ് ഇത്

ഡൽഹി: അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്ത താലിബാൻ ഭീകരരെ അഭിനന്ദിച്ച് അൽ ഖ്വായിദ ഭീകരവാദികൾ. അൽ ഖ്വായിദയുടെ യെമൻ ഘടകമാണ് താലിബാന് അഭിനന്ദനം അറിയിച്ച് രംഗത്ത് വന്നത്. ശരിയത്ത് നിയമം നടപ്പാക്കാനുള്ള ധീരമായ പ്രവർത്തനമാണിതെന്നും ജിഹാദിന് വേണ്ടിയുള്ള പോരാട്ട വിജയമായാണ് ഇതിനെ കാണുന്നതെന്നും അൽഖ്വായിദ യെമൻ ഘടകം പ്രസ്താവനയിൽ വ്യക്തമാക്കി. അധിനിവേശക്കാരെ പുറത്താക്കാനുള്ള പോരാട്ടമാണിതെന്നും അൽ ഖ്വായിദ അറിയിച്ചു.

അഫ്ഗാനിൽ ജനാധിപത്യം സ്ഥാപിക്കാനുള്ള സമാധാനപരമായ സമീപനമായിട്ടാണ് ഇതിനെ കാണുന്നതെന്നും അൽ ഖ്വായിദ പ്രസ്താവനയിൽ വ്യക്തമാക്കി. അൽ ഖ്വായിദയുടെ ഏറ്റവും അപകടകരമായ ബ്രാഞ്ചാണ് യെമനിലേത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button