Latest NewsNewsInternational

‘കുറച്ച്‌ മണിക്കൂറുകള്‍ കൂടി ക്ഷമിക്കൂ’: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് എംബസിയുടെ ആശ്വാസ വാക്കുകൾ

യുക്രെയിനില്‍ നിന്ന് രണ്ട് വിമാനങ്ങളാണ് ഇന്ന് പുലര്‍ച്ചെ ഡല്‍ഹിയിലെത്തിയത്.

കീവ്: യുദ്ധ ഭൂമിയിൽ എന്തുചെയ്യണമെന്ന് അറിയാതെ നിൽക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് എംബസിയുടെ ആശ്വാസ വാക്കുകൾ. കുറച്ച്‌ മണിക്കൂറുകള്‍ കൂടി ക്ഷമിക്കാന്‍ യുക്രെയിനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് എംബസി. എല്ലാവരെയും സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്നും യുക്രെയിന്‍ ജനതയെ പരിഗണിക്കണമെന്നും അവരോട് സഹകരിക്കണമെന്നുമാണ് സന്ദേശത്തില്‍ പറയുന്നത്.

എന്നാൽ, പെസോച്ചിനില്‍ നിന്ന് എല്ലാ ഇന്ത്യക്കാരെയും രക്ഷിച്ചുവെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. യുക്രെയിനില്‍ നിന്ന് രണ്ട് വിമാനങ്ങളാണ് ഇന്ന് പുലര്‍ച്ചെ ഡല്‍ഹിയിലെത്തിയത്. സ്ലോവാക്യയില്‍ നിന്നെത്തിയ വിമാനത്തില്‍ 154 പേരും, ബൂഡാപെസ്റ്റില്‍ നിന്നെത്തിയ വിമാനത്തില്‍ 183 പേരുമാണ് ഉള്ളത്.

Read Also: ബിജെപികാർക്ക് നട്ടെല്ല് ഉണ്ടോ? ധീരജിനെ കുത്തിയത് നിഖിൽ പൈലി അല്ലെന്ന് കെ സുധാകരന്‍

അതേസമയം, ഇന്ത്യാക്കാരെ രക്ഷപ്പെടുത്തുന്നതിനുളള രക്ഷാദൗത്യമായ ഓപറേഷൻ ​ഗം​ഗ വൈകാതെ പൂർത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി ജനറൽ വികെ സിംഗ്. രണ്ടു ദിവസത്തിൽ നല്ല ഫലം ഉണ്ടാകുമെന്നും പരിഭ്രാന്തിയുണ്ടാകുക സ്വഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. ‘ഓരോ രക്ഷാദൗത്യവും വ്യത്യസ്തമാണ്. എല്ലാവർക്കും സുരക്ഷിതത്വം പ്രധാനമന്ത്രി ഉറപ്പാക്കും. വോളണ്ടിയർമാരുടെ സേവനം രക്ഷാ പ്രവർത്തനത്തെ വേണ്ടവിധത്തിൽ സഹായിച്ചു’- കേന്ദ്രമന്ത്രി ജനറൽ വികെ സിംഗ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button