ThiruvananthapuramKeralaNattuvarthaLatest NewsNews

ട​ർ​ഫി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു : ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

മ​ണ്ണാ​ർ​ക്കു​ന്ന് മി​ഥു​ന​ത്തി​ൽ മി​ഥു​ൻ (27), ക​ള്ളി​പ്പാ​റ അ​ഖി​ല​ത്തി​ൽ അ​ഖി​ൽ (23) എ​ന്നി​വ​രെ​യാ​ണ് പൊലീസ് പിടികൂടിയത്

പാ​ലോ​ട് : ട​ർ​ഫി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച ര​ണ്ടു​പേ​ർ പൊലീസ് പിടിയിൽ. മ​ണ്ണാ​ർ​ക്കു​ന്ന് മി​ഥു​ന​ത്തി​ൽ മി​ഥു​ൻ (27), ക​ള്ളി​പ്പാ​റ അ​ഖി​ല​ത്തി​ൽ അ​ഖി​ൽ (23) എ​ന്നി​വ​രെ​യാ​ണ് പൊലീസ് പിടികൂടിയത്. പാ​ലോ​ട് പൊ​ലീ​സ് ആണ് അ​റ​സ്റ്റ്​ ചെ​യ്ത​ത്.

പ​ച്ച ശാ​സ്താ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ഗെ​യിം എ​ക്സ് എ​ന്ന ട​ർ​ഫി​ലാ​ണ് ആ​ഡം​ബ​ര വാ​ഹ​ന​വു​മാ​യി പ്രതികൾ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​ത്. ന​ട​ത്തി​പ്പു​കാ​ര​നെ ദേ​ഹോ​പ​ദ്ര​വം ഏ​ൽപ്പിക്കു​ക​യും കൈ​യി​ലു​ണ്ടാ​യി​രു​ന്ന വാ​ൾ വീ​ശി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് ക​ളി​ക്കാ​രെ വി​ര​ട്ടി ഓ​ടി​ക്കുകയും ചെയ്തു. ഫ്ല​ഡ് ലൈ​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ എ​റി​ഞ്ഞ് പൊ​ട്ടി​ച്ച സം​ഘം സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു.

Read Also : ബ​​സി​​ൽ യാ​​ത്ര ചെ​​യ്ത യു​​വ​​തി​​യെ ശ​​ല്യം ചെ​​യ്തു : പ്രതി അറസ്റ്റിൽ

നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി സ്റ്റു​വ​ർ​ട്ട് കീ​ല​റു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം പാ​ലോ​ട് ഇ​ൻ​സ്പെ​ക്ട​ർ പി.​ഷാ​ജി​മോ​ൻ, എ​സ്ഐ​മാ​രാ​യ എ.​നി​സാ​റു​ദീ​ൻ, റ​ഹീം, സി​പി​ഒ വി​നീ​ത് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​രു​വ​രും കൊ​ല​പാ​ത​ക​ശ്ര​മം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button