ErnakulamKeralaNattuvarthaLatest NewsNews

ജീവനക്കാരനെ കബളിപ്പിച്ച് മൂന്നൂറ് കിലോ തേങ്ങ തട്ടിയെടുത്ത് ഒളിവില്‍ പോയി : യുവാവ് 11 മാസത്തിന് ശേഷം പിടിയിൽ

കണ്ണൂർ ആറളം ചീരംവേലിൽ സജേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

ആലുവ: ജീവനക്കാരനെ കബളിപ്പിച്ച് മൂന്നൂറ് കിലോ തേങ്ങ തട്ടിയെടുത്ത് മുങ്ങിയ ആൾ അറസ്റ്റിൽ. വടുതല സൗത്ത് ചിറ്റൂർ റോഡിൽ വാടകയ്ക്ക് താമസിക്കുന്ന കണ്ണൂർ ആറളം ചീരംവേലിൽ സജേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആലുവ പൊലീസ് ആണ് യുവാവിനെ അറസ്‌റ്റ് ചെയ്തത്.

Read Also : ബം​ഗാളിൽ സിപിഎം – ബിജെപി സഖ്യം തൃണമൂലിനെ തോൽപ്പിച്ച് മുഴുവൻ സീറ്റും തൂത്തുവാരി: അന്വേഷണവുമായി പാർട്ടി

കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. ആലുവയിലെ മൊത്തവ്യാപാരസ്ഥാപനത്തിൽ നിന്നും ഉടമസ്ഥന് പണം നൽകിയെന്ന് പറഞ്ഞ് ജീവനക്കാരനെ കബളിപ്പിച്ചാണ് ഇയാള്‍ തേങ്ങ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയത്. ഉടമസ്ഥൻ കേസ് നൽകിയതിനെ തുടർന്ന്, ഇയാള്‍ ഒളിവിലായിരുന്നു.

പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button