Article

മെഡിക്കല്‍ കോളേജുകളിലും മതവിത്ത് പാകിക്കഴിഞ്ഞു: അഞ്ജു പാര്‍വതി

ഓപ്പറേഷന്‍ ടേബിളില്‍ സര്‍ജറിക്കായി രോഗി കിടക്കുമ്പോള്‍ പ്രാര്‍ത്ഥനാ സമയത്ത് കത്തി എടുക്കില്ലെന്ന് പറയാനും ഇനി സാധ്യതയുണ്ട്

തിരുവനന്തപുരം: ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ തലമറയ്ക്കുന്ന തരത്തിലുള്ള ശിരോവസ്ത്രവും നീളന്‍ കൈയുള്ള സ്‌ക്രബ് ജാക്കറ്റുകളും ധരിക്കാന്‍ അനുവദിക്കണമെന്ന് ആശ്യപ്പെട്ടുള്ള മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനികളുടെ കത്ത് ചര്‍ച്ചയായിരുന്നു. 2020 എംബിബിഎസ് ബാച്ചിലെ വിദ്യാര്‍ഥിനിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ലിനറ്റ് ജെ.മോറിസിന് കത്ത് നല്‍കിയത്. 2018, 2021, 2022 ബാച്ചിലെ ആറ് വിദ്യാര്‍ഥിനികളുടെ ഒപ്പുകളോട് കൂടിയതായിരുന്നു കത്ത്. ഈ വിഷയം ദേശീയമാധ്യമങ്ങളിലടക്കം വാര്‍ത്തയാകുകയും ചെയ്തിരുന്നു.

Read Also: ഐഎസ്ആർഒ നോളജ് സെന്റർ, ബഹിരാകാശ മ്യൂസിയം ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിക്കും

ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് ചില വസ്തുതകള്‍ ചൂണ്ടിക്കാണിച്ച് എഴുത്തുകാരി അഞ്ജു പാര്‍വതി രംഗത്ത് എത്തി. തന്റെ ഫേസ്ബുക്കിലാണ് ചില കാര്യങ്ങള്‍ അവര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ലേഖനത്തിന്റെ പൂര്‍ണ്ണരൂപം..

‘ഓപ്പറേഷന്‍ തിയേറ്ററുകളില്‍ മതപരമായ വിശ്വാസം സംരക്ഷിക്കുന്ന വസ്ത്രം അനുവദിക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന ഏഴ് പെണ്‍കുട്ടികള്‍ പ്രിന്‍സിപ്പലിന് കത്തെഴുതി എന്ന വാര്‍ത്ത കേട്ടപ്പോള്‍ ഒരു വിധത്തിലുള്ള ഞെട്ടലോ അത്ഭുതമോ തോന്നിയില്ല. ഇനിയും ഇതു പോലെ എന്തെല്ലാം കാണാനും കേള്‍ക്കാനും ഇരിക്കുന്നു ‘പ്രബുദ്ധ പുരോഗമന ‘കേരളം. നാളെ ഒരുനാള്‍ അടിയന്തിര സര്‍ജറിക്ക് വിധേയനാവേണ്ട രോഗി ഓപ്പറേഷന്‍ ടേബിളില്‍ കിടക്കുമ്പോള്‍ നിസ്‌കാര /ബാങ്ക് വിളി നേരത്ത് കത്തി എടുക്കില്ലെന്നു ഒരു കൂട്ടര്‍ പറഞ്ഞാലും നമ്മള്‍ അത്ഭുതം കൂറേണ്ടത് ഇല്ല! കാരണം ഇത് കേരളം ആണ് ഭായ്!’

‘മെഡിക്കല്‍ കോളേജുകളില്‍ മതവാദ വിത്തുകള്‍ പാകിയിട്ട് കുറച്ചു നാളുകള്‍ ആയെങ്കിലും അതിന്റെ പ്രകടമായ ഒരു ടെസ്റ്റ് ഡോസ് നമ്മള്‍ കണ്ടത് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ പരസ്പരം കാണാതെ മറ കെട്ടിയിരുന്നു ജന്‍ഡര്‍ പൊളിറ്റിക്‌സ് പ്രബോധനം കേട്ടതാണ്. അത് കൃത്യമായ, വ്യക്തമായ പ്ലാനോട് കൂടിയ ഒരു ടെസ്റ്റ് ഡോസ് ആയിരുന്നു. അതിന്റെ പേരില്‍ ആരൊക്കെ, എവിടെയൊക്കെ ചര്‍ച്ച നടത്തുമെന്നും ലിബറല്‍ ഇടങ്ങളില്‍ നിന്നും പതിവ് പോലെ മൗനം സമ്മതം കിട്ടുമോ എന്നുമൊക്കെ അറിയാനുള്ള ഒരു early diagnosis.! ആണെന്നോ, പെണ്ണെന്നോ, മൂന്നാം ജെണ്ടറെന്നോ വ്യത്യാസം ഇല്ലാതെ, ചികിത്സ നടത്താന്‍ വേണ്ടി ജനങ്ങളുടെ നികുതി പണം കൂടെ ഉപയോഗിച്ച് പഠിക്കുന്നവര്‍ ഇങ്ങനെ പരസ്യമായി മത നിലപാട് കാണിച്ചാല്‍ കേരളീയ സമൂഹം അത് മുഖവിലയ്ക്ക് എടുക്കുമോ, അതിനെ തള്ളികളയുമോ എന്ന് അറിയാന്‍ നടത്തിയ ആ ടെസ്റ്റ് ഡോസില്‍ പ്രബുദ്ധ കേരളം കൃത്യമായി വീണു. ഇവിടെ ഒരു കൂട്ടര്‍ ഏത് തരം പ്രാകൃത മതവാദം കൊണ്ടു വന്നാലും അതിനെതിരെ ചെറുവിരല്‍ ആരും അനക്കില്ല എന്നവര്‍ക്ക് ആ ടെസ്റ്റ് ഡോസിലൂടെ മനസ്സിലായി. അപ്പോള്‍ അവര്‍ അടുത്ത ഘട്ടത്തിലേക്ക് നടന്നു. അതാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കണ്ട ആ കത്ത്’.

‘കര്‍ട്ടന്‍ ഇട്ട ആ കോമാളിത്തരത്തിന് ഇരുന്ന തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ആ കുട്ടികളുടെ വിവരക്കേടിന് എതിരെ ചര്‍ച്ച ചെയ്യാന്‍ മിനക്കെടാതിരുന്ന എല്ലാ പ്രബുദ്ധരും അതിന് മുമ്പേ വന്ന Rasputin ഡാന്‍സ് വീഡിയോയ്ക്ക്, പിള്ളേരുടെ കിടിലം ഡാന്‍സ് കണ്ട് ലവ് ജിഹാദ് ആരോപിച്ചപ്പോള്‍, അതിന് എതിരെ ശക്തിയുക്തം വാദിച്ചവര്‍ ആയിരുന്നു. അന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ നവീന്‍ അബ്ദുല്‍ റസാഖും ജാനകി ഓം കുമാറും ഒരുമിച്ചു ഡാന്‍സ് ചെയ്തപ്പോള്‍ കയ്യടിച്ച ഇസ്ലാമിസ്റ്റുകള്‍ പിന്നീട് മറ കണ്ട് ആണും പെണ്ണും വെവ്വേറെ ഇരിക്കേണ്ടവര്‍ ആണെന്ന് ബോധവല്‍ക്കരണം നടത്തുന്നതും കണ്ടിരുന്നു’.

 

‘ലിംഗഭേദമെന്യേ ശരീരപരിശോധന ജോലിയുടെ ഭാഗമായ വൈദ്യവൃത്തിയുടെ പാഠശാലകളില്‍ വരെ മതം സമര്‍ത്ഥമായി പിടി മുറുക്കി കഴിഞ്ഞു. മുന്നോട്ട് സഞ്ചരിക്കുന്നതിന് പകരം പിമ്പോട്ട് നടക്കുന്നവരായി മെഡിക്കല്‍ സ്റ്റുഡന്റ്‌സ് എന്നത് ‘മറകള്‍’ കാണിച്ചതാണ്. മറ കെട്ടാനല്ല, മറകള്‍ ഇല്ലാതാക്കാനാണ് വിദ്യാഭ്യാസമെന്നത് അവര്‍ മറന്നു പോയതാണല്ലോ.മറ കെട്ടി കുത്തി വച്ച മത പ്രബോധനം എന്തായാലും നിലവില്‍ ഓപ്പറേഷന്‍ ടേബിള്‍ വരെ എത്തി നില്‍ക്കുന്നുണ്ട്.
അല്‍ കേരളത്തില്‍ പുരോഗമനവും തുല്യതാവാദവും ഒക്കെ ശബരിമലയില്‍ മാത്രം മതി കേട്ടോ. അടിമുടി മൂടികെട്ടിയ കറുപ്പ് വസ്ത്രവുമായി നിരന്നു നിന്ന് വനിതാ മതില്‍ കെട്ടിയവര്‍ക്ക് അയ്യപ്പസ്വാമിയെ ജന്‍ഡര്‍ പൊളിറ്റിക്‌സ് പഠിപ്പിച്ചാല്‍ മതിയായിരുന്നു.!ഓപ്പറേഷന്‍ തിയേറ്റര്‍ വരെ എത്തി നില്‍ക്കുന്ന മതബോധത്തിന്റെ ആ ഏഴ് വൈദ്യശാസ്ത്ര പോരാളികള്‍ക്ക് നൂറ് അരുണ ജൈവാഭിവാദ്യങ്ങള്‍ നേരാം പ്രബുദ്ധരേ’.

shortlink

Related Articles

Post Your Comments

Related Articles


Back to top button