Latest NewsIndiaNews

8 മാസം പ്രായമായ പെൺകുഞ്ഞിനെ അമ്മ 800 രൂപയ്ക്ക് വിറ്റു: അമ്മയും കുഞ്ഞിനെ വാങ്ങിയ ദമ്പതികളും അറസ്റ്റില്‍ 

ഒഡീഷ: 8 മാസം പ്രായമായ പെൺകുഞ്ഞിനെ അമ്മ 800 രൂപയ്ക്ക് വിറ്റു. ഒഡീഷയിലെ മായുർബഞ്ചിൽ കരാമി മുർമു എന്ന ഗോത്ര യുവതിയാണ് കുഞ്ഞിനെ വിറ്റത്. സംഭവത്തിൽ അമ്മയെയും കുഞ്ഞിനെ വാങ്ങിയ ദമ്പതികളെയും പൊലീസ് അറസ്റ്റ് ചെയ്തു.

തമിഴ്നാട്ടിൽ ദിവസ വേതനാടിസ്ഥാനത്തിൽ കൂലിവേല ചെയ്യുന്ന കുഞ്ഞിൻ്റെ പിതാവ് അറിയാതെയായിരുന്നു വില്‍പ്പന. കുഞ്ഞ് മരിച്ചുപോയി എന്നാണ് ഭർത്താവിനോട് കരാമി പറഞ്ഞിരുന്നത്. എന്നാൽ, കുഞ്ഞിനെ വിറ്റു എന്ന് അയൽവാസികൾ അറിയിച്ചതോടെ ഇയാൾ പൊലീസിൽ പരാതി നല്കുകയായിരുന്നു.

രണ്ടാമത്തെ കുട്ടിയും പെൺകുഞ്ഞായതിൽ കരാമിയ്ക്ക് കടുത്ത നിരാശയുണ്ടായിരുന്നു. ദാരിദ്ര്യത്തിൽ പെൺകുഞ്ഞുങ്ങളെ എങ്ങനെ വളർത്തുമെന്ന ആശങ്കയിലാണ് അയൽവാസിയുടെ സഹായത്തോടെ യുവതി കുഞ്ഞിനെ വിറ്റതെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിനെ പൊലീസ് വീണ്ടെടുത്ത് ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button