Latest NewsNewsIndia

സീമ ഹൈദർ മതം മാറിയതിൽ വിരോധം, കൊള്ളക്കാര്‍ ക്ഷേത്രം‍ ആക്രമിച്ചു

സീമ ഹൈദറും യുപി സ്വദേശിയായ സച്ചിനും തമ്മിലുള്ള വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്

ന്യൂഡല്‍ഹി: പബ്‌ജി കളിയിലൂടെ പരിചയത്തിലായ യുവാവിനെ തേടി പാകിസ്ഥാനില്‍ നിന്നും നാല് കുഞ്ഞുമക്കളേയും കൊണ്ട് ഇന്ത്യയിലെത്തിയ സീമ ഹൈദർ കാമുകനെ വിവാഹം ചെയ്യുന്നതിനായി ഹിന്ദു മതം സ്വീകരിച്ചു. എന്നാൽ ഇതിൽ അതൃപ്തിയിലായ പാകിസ്ഥാനികൾ അവിടെയുള്ള ക്ഷേത്രം ആക്രമിച്ചതായി റിപ്പോർട്ട്. ഞായറാഴ്ച റോക്കറ്റ് ലോഞ്ചറുകള്‍ ഉപയോഗിച്ചായിരുന്നു ക്ഷേത്രത്തിന് നേരെ ആക്രമണം.

read also: സാംസംഗിന്റെ ഈ ഹാൻഡ്സെറ്റിന് ഇനി മുതൽ ഇന്ത്യൻ വിപണിയിൽ വില കുറയും, കൂടുതൽ വിവരങ്ങൾ അറിയാം

പാകിസ്ഥാനിലെ തെക്കന്‍ സിന്ധ് പ്രവിശ്യയില്‍ ഹിന്ദുക്കള്‍ ധാരാളമുള്ള പ്രദേശമായ കാഷ്മോറിലാണ് ക്ഷേത്രം കൊള്ളക്കാര്‍ തകര്‍ത്തത്. ക്ഷേത്രത്തിലേക്ക് അക്രമികള്‍ തുടര്‍ച്ചയായി വെടിയുതിര്‍ത്തതായി പൊലീസ് ഓഫീസര്‍ ഇര്‍ഫാന്‍ സമ്മോ പറഞ്ഞു. വാര്‍ഷിക ആഘോഷത്തിന്‍റെ ഭാഗമായി ക്ഷേത്രം തുറന്നപ്പോഴായിരുന്നു ആക്രമണം.

ഗംഗാസ്നാനം ചെയ്ത് ഹൈന്ദവരീതിയില്‍ സീമ ഹൈദറും യുപി സ്വദേശിയായ സച്ചിനും തമ്മിലുള്ള വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് സച്ചിന്‍റെ കുടുംബം. ഇപ്പോള്‍ ഇരുവരും ഒരുമിച്ചാണ് താമസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button