KeralaLatest NewsNews

മണ്ണാറശാല അമ്മ ഉമാദേവി അന്തര്‍ജനം വിടവാങ്ങി

സാവിത്രി അന്തര്‍ജനം 1993 ഒക്ടോബര്‍ 24ന് സമാധിയായപ്പോഴാണ് ഉമാദേവി അന്തര്‍ജനം മണ്ണാറശാല അമ്മയായി ചുമതലയേറ്റത്.

ആലപ്പുഴ: മണ്ണാറശാല നാഗരാജക്ഷേത്രത്തിലെ പൂജാകര്‍മ്മങ്ങള്‍ നടത്തുന്ന മണ്ണാറശാല അമ്മ ഉമാദേവി അന്തര്‍ജനം അന്തരിച്ചു. തൊണ്ണൂറ്റി മൂന്ന് വയസ്സായിരുന്നു. കോട്ടയം മാങ്ങാനം ചെമ്പകനല്ലൂര്‍ ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും രുക്മിണി ദേവി അന്തര്‍ജനത്തിന്റെയും മകളായ ഉമാദേവി അന്തര്‍ജനം 1949ല്‍ മണ്ണാറശാല ഇല്ലത്തെ എം ജി നാരായണൻ നമ്പൂതിരിയുടെ വേളിയായാണ് മണ്ണാറശാല കുടുംബാംഗമായത്.

read also: ഗ്യാന്‍വാപി സര്‍വേ,അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു:മാധ്യമ വാര്‍ത്തകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ഇസ്ലാം വിശ്വാസികള്‍

 മണ്ണാറശാല വലിയമ്മയായിരുന്ന സാവിത്രി അന്തര്‍ജനം 1993 ഒക്ടോബര്‍ 24ന് സമാധിയായപ്പോഴാണ് ഉമാദേവി അന്തര്‍ജനം മണ്ണാറശാല അമ്മയായി ചുമതലയേറ്റത്.

മണ്ണാറശാല നാഗരാജക്ഷേത്രത്തിലെ പൂജാകര്‍മ്മങ്ങള്‍ നടത്തുന്ന അന്തര്‍ജനങ്ങളാണ് ‘മണ്ണാറശാല അമ്മ’ എന്നു വിശേഷിപ്പിക്കുന്നത്. ഇല്ലത്ത് വിവാഹം കഴിച്ചെത്തുന്ന ഏറ്റവും മുതിര്‍ന്ന അംഗമാണ് മണ്ണാറശാല അമ്മയായി സ്ഥാനമേല്‍ക്കുന്നത്.

shortlink

Post Your Comments


Back to top button