Latest NewsNewsTechnology

സംഗീതത്തിന് മാത്രമായി പുതിയൊരു ഇയർ ബഡ്സ്, വിപണിയിൽ തരംഗം സൃഷ്ടിക്കാൻ സോണി എത്തി

വെറും 3 മിനിറ്റ് ചാർജ് ചെയ്താൽ, 60 മിനിറ്റ് വരെ സംഗീതം ആസ്വദിക്കാൻ കഴിയും

സംഗീത പ്രേമികൾക്കായി പ്രത്യേക ഇയർ ബഡ്സ് വിപണിയിൽ എത്തിച്ച് പ്രമുഖ ഇലക്ട്രോണിക്സ് നിർമ്മാതാക്കളായ സോണി ഇന്ത്യ. സംഗീതത്തിന് മാത്രമായി രൂപകൽപ്പന ചെയ്ത ഡബ്യുഎഫ് 1000എക്സ് എം5 ഇയർ ബഡ്സാണ് അവതരിപ്പിച്ചിരിക്കുന്നത്. കോൾ ക്വാളിറ്റി, നോയ്സ് ക്യാൻസലേഷൻ, പ്രീമിയം സൗണ്ട് ക്വാളിറ്റി എന്നിവ ഉറപ്പുവരുത്താൻ അത്യാധുനിക സാങ്കേതികവിദ്യയാണ് സോണി ഉപയോഗിച്ചിരിക്കുന്നത്. റിയൽ ടൈം ഓഡിയോ പ്രോസസറുകളും, ഉയർന്ന കപ്പാസിറ്റിയുള്ള മൈക്കുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഓരോ ഇയർ ബഡ്സിലും ഡ്യുവൽ ഫീഡ്ബാക്ക് മൈക്കുകൾ ഉൾപ്പെടെ മൂന്ന് മൈക്രോഫോണുകൾ ഘടിപ്പിച്ചതിനാൽ, ലോ ഫ്രീക്വൻസി കാൻസലേഷൻ എളുപ്പത്തിൽ സാധ്യമാകും. ഹൈ- റെസലൂഷൻ, ഓഡിയോ വയർലെസ്, 360 റിയാലിറ്റി ഓഡിയോ, ഡൈനാമിക് ഡ്രൈവർ എക്സ്, ഹെഡ് ട്രാക്കിംഗ് ടെക്നോളജി എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ. വെറും 3 മിനിറ്റ് ചാർജ് ചെയ്താൽ, 60 മിനിറ്റ് വരെ സംഗീതം ആസ്വദിക്കാൻ കഴിയും. 8 മണിക്കൂറാണ് ബാറ്ററി ലൈഫ്. 3000 രൂപയുടെ ക്യാഷ്ബാക്ക് ഉൾപ്പെടെ ഇപ്പോൾ ഉപഭോക്താക്കൾക്ക് ഓഫർ വിലയായ 21,990 രൂപയ്ക്ക് ഡബ്യുഎഫ് 1000എക്സ് എം5 വാങ്ങാനാകും. ഇന്ന് മുതൽ പ്രീ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

Also Read: 25-ാം പിറന്നാളിന്റെ നിറവിൽ ഗൂഗിൾ, ഡൂഡിൽ ഇന്ന് കൂടുതൽ വർണ്ണാഭം

shortlink

Related Articles

Post Your Comments

Related Articles


Back to top button