IdukkiKeralaNattuvarthaLatest NewsNews

നെടുങ്കണ്ടം മേഖലയിൽ ഉരുള്‍പൊട്ടല്‍: മുക്കാല്‍ ഏക്കറോളം കൃഷിയിടം ഒലിച്ചു പോയി

ഇന്ന് പുലര്‍ച്ചെയാണ് കൃഷിയിടത്തിൽ ഉരുള്‍പൊട്ടിയത്

ഇടുക്കി: നെടുങ്കണ്ടം പച്ചടി മേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മുക്കാല്‍ ഏക്കറോളം കൃഷിയിടം ഒലിച്ചു പോയി. ഇന്ന് പുലര്‍ച്ചെയാണ് കൃഷിയിടത്തിൽ ഉരുള്‍പൊട്ടിയത്. ആള്‍താമസം ഇല്ലാത്ത പ്രദേശമായതിനാല്‍ മറ്റ് അപായങ്ങള്‍ ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം, ഇ​ടു​ക്കി ക​രു​ണാ​പു​ര​ത്ത് ഇ​ടി​മി​ന്ന​ലേ​റ്റ് അ​ച്ഛ​നും മ​ക​നും പ​രി​ക്കേറ്റു. തേ​ര്‍​ഡ് ക്യാ​മ്പ് മൂ​ല​ശേ​രി​യി​ല്‍ സു​നി​ല്‍​കു​മാ​റി​നും മ​ക​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : ക്ഷേത്രത്തിലെ മോഷണത്തിനിടെ അടിച്ച് മാറ്റിയ സിസിടിവി കല്ലാര്‍ ഡാമിലെറിഞ്ഞു: മുങ്ങിയെടുത്ത് വിദഗ്ധര്‍

ക​ഴി​ഞ്ഞ​രാ​ത്രി​യി​ല്‍ പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ മ​ഴ​യും ഇ​ടി​മി​ന്ന​ലു​മാ​ണ് ഉ​ണ്ടാ​യ​ത്. ഇ​തി​നി​ടെ​യാ​ണ് സു​നി​ൽ കു​മാ​റി​നും മ​ക​നും ഇടിമി​ന്ന​ലേ​റ്റ​ത്.

പരിക്കേറ്റ ഇ​രു​വ​രെ​യും തേ​നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​ദ്യം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പ​രി​ക്ക് സാ​ര​മു​ള്ള​തി​നാ​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button