തൃശൂരിൽ ട്രെയിനിൽ നിന്ന് ടിടിഇയെ അന്യസംസ്ഥാന തൊഴിലാളി തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ ദൃക്‌സാക്ഷി വിവരണം. കൊലപാതകം ചെയ്തിട്ടും കൂസലില്ലാതെ പ്രതി പെരുമാറിയെന്ന് ദൃക്‌സാക്ഷി രാജേഷ് പറഞ്ഞു. ടി.ടി.ഇ യുമായി ഉണ്ടായ വഴക്കിനിടെ, TTE ഡോറിന്റെ അടുത്ത് വന്നപ്പോ പ്രതി അദ്ദേഹത്തെ ചവിട്ടി താഴെയിടുകയായിരുന്നുവെന്നും ശേഷം ഒന്നും അറിയാത്ത പോലെ സീറ്റിൽ പോയി ഇരുന്നെന്നും രാജേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. മുളങ്കുന്നത്തുകാവ് സ്റ്റേഷനു സമീപത്താണ് സംഭവം.
എറണാകുളം സ്റ്റേഷനിലെ ടിടിഇ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്. താഴെ വീണ ഇദ്ദേഹത്തിന്റെ ദേഹത്തുകൂടി ട്രെയിൻ കയറിയതിനെത്തുടർന്നാണു മരണം. പ്രതിയെ പാലക്കാടുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ഒഡീഷ സ്വദേശിയായ രജനികാന്ത് ആണ് പിടിയിലായത്. സംഭവം നടക്കുമ്പോൾ ഇയാൾ മദ്യപിച്ചിരുന്നു. എറണാകുളം – പട്ന എക്സ്പ്രസ് വൈകിട്ട് തൃശൂർ സ്റ്റേഷൻ വിട്ടശേഷം ആണു സംഭവം. ടിക്കറ്റ് ചോദിച്ചെത്തിയ പരിശോധകനും ഇതര സംസ്ഥാന തൊഴിലാളിയും തമ്മിൽ തർക്കം ഉണ്ടായി. ഇതിനെത്തുടർന്നാണ് ഇയാൾ ടിടിഇയെ ആക്രമിച്ച് തള്ളിയിട്ടത്. മൃതദേഹം തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെ പാലക്കാട് റെയിൽവെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വിനോദിന്റെ മരണത്തിൽ വിശ്വസിക്കാനാകാതെ കുടുംബം. വിനോദ് 40 ഓളം സിമിമകളില്‍ വേഷമിട്ടു. സ്‌കൂള്‍ തലം മുതലേ കലാപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു വിനോദ്. നാടകമായിരുന്നു ഇഷ്ട ഇനം. പിന്നെ മിമിക്രി. രണ്ടിലും കൈനിറയെ സമ്മാനങ്ങള്‍ അയാള്‍ സ്വന്തമാക്കി. സംവിധായകന്‍ ആഷിഖ് അബു വിനോദിന്റെ സഹപാഠികൂടിയാണ്. എറണാകുളം എസ്.ആര്‍.വി സ്‌കൂളില്‍ എട്ടു മുതല്‍ പത്താം ക്ലാസുവരെ അവര്‍ ഒരുമിച്ചാണ് പഠിച്ചത്.
Post Your Comments