GeneralNEWS

‘കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം’ നാടക രൂപത്തില്‍

 

കേന്ദ്രസാഹിത്യ അക്കാഡമിയുടെ പുരസ്‌കാരം നേടിയ എസ്.ആർ ലാലിന്റെ ‘കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം’ നാടകമാകന്നു. വെഞ്ഞാറമൂട് രംഗപ്രഭാത് കുട്ടികളുടെ നാടക തിയേറ്ററാണ് നാടകമാക്കുന്നത്. പ്രശസ്തനാടക സംവിധായകൻ അശോക്ശശിയാണ് നോവലിന്‍റെ നാടകാവിഷ്‌കാരവും സംവിധാനവും ചെയ്തിരിക്കുന്നത്. നാടകത്തിന്റെ പരിശീലനം രംഗപ്രഭാതിൽ ആരംഭിച്ചുകഴിഞ്ഞു. വലിപ്പം കൂടിയ ബാലസാഹിത്യത്തെ നാടകമാക്കുക എന്നത് സങ്കീർണ്ണമായ പ്രവർത്തനമായിരുന്നു.അതിനപ്പുറത്ത് ആകാശത്തോളം ചിറകുവിരിച്ചുനിൽക്കുന്ന കുട്ടികളുടെ ഭാവനകളെയും രംഗപാഠമാക്കുക എന്നതും വലിയ സാഹസമായിരുന്നു.യുക്തിയ്ക്കും യാഥാർത്ഥ്യങ്ങൾക്കും സ്ഥാനമില്ലാത്ത കുട്ടികളുടെ ,സ്വപ്‌നങ്ങളെ ഒരു അരങ്ങിനു പാകമാക്കാൻ വേണ്ടി നല്ലപരിശ്രമങ്ങളും വേണ്ടിയിരുന്നു.അതെല്ലാം ഉൽക്കൊള്ളിച്ചുതന്നെ മനോഹരമായ ആവിഷ്‌കാരമാണ് അശോക് ശശി നാടകത്തിൽ നടത്തിയിരിക്കുന്നത്.നിധി തേടിപോകുന്ന പതിമൂന്നൂവയസ്സുകാരൻ കുഞ്ഞുണ്ണിയുടെ ആഫ്രിക്കവരെ നീളുന്ന യാത്രകളാണ് നോവലിന്റെ ഇതിവൃത്തം. പണത്തോടുള്ള അത്യാർത്തി ഒന്നുംനേടുന്നില്ല എന്ന സന്ദേശമാണ് നാടകം നൽകുന്നത്.

26 കുട്ടികൾ നാടകത്തിൽ അഭിനയിക്കുന്നുണ്ട്.ഹരീഷ്‌ രാജാണ് കുട്ടിക്കാലത്തെ കുഞ്ഞുണ്ണിയാകുന്നത്.മുതിർന്ന കുഞ്ഞുണ്ണിയായി അഖിൽബാബു വേഷമിടുന്നു. കൂടാതെ രംഗപ്രഭാതിലെ മുതിർന്ന കലാകാരൻമാരായ ഹരീഷ് ,അഭിഷേക് തുടങ്ങിവരും പ്രധാനകഥാപാത്രങ്ങളാകുന്നു.അനിൽ.എസ് .രംഗപ്രഭാതാണ് നാടത്തിന്റെ ലൈറ്റ്ആൻഡ് സൗണ്ടസ് കൈകാര്യചെയ്യുന്നത്. കുഞ്ഞുണ്ണിയുടെ സഞ്ചാരപഥങ്ങളായ നാടും കാടുംമലയും കടലുംകാട്ടരാവുമെല്ലാം നാടകത്തിലുണ്ട്. വക്കം മാഹീനാണ് കുട്ടികൾക്ക് രസംപകരുന്ന തരത്തിൽ മനോഹരമായ രംഗപടമൊരുക്കുന്നത്.ഒന്നരമണിക്കൂർ ദൈർഘ്യമുള്ളതാണ് നാടകം. നാടകത്തിന്റെ പരിശീലനോദ്ഘാടനം രംഗപ്രഭാത് ആർട്ടിസ്റ്റിക് ഡയറക്ടർ കെ.എസ് ഗീതനിർവ്വഹിച്ചു. കഥാകൃത്തായ എസ്.ആർ.ലാലും നാടക ക്യാമ്പിലെത്തുന്നുണ്ട്. രംഗപ്രഭാത് പോലുള്ള വിശ്വപ്രസിദ്ധമായ നാടവേദിയിലൂടെ നോവൽ ദൃശ്യവൽക്കരിക്കപെടുന്നത് തന്നെ വലിയ അംഗീകാരമായി കാണുന്നുവെന്നു എഴുത്തുകാരൻ ലാൽ പ്രതികരിച്ചു. ദേശീയ നാടകോത്‌സവത്തിന്റെ സമാപനമായി ഒക്ടോബർ 1ന് രംഗപ്രഭാതിൽ നാടകം അവതരിപ്പിക്കും.ഈ നാടകം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ വേദിയൊരുക്കുമെന്ന് രംഗപ്രഭാത് ഡയറക്ടർ കെ.എസ്.ഗീത പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button