‘ഈ ആശാരിക്കും ഈഴവനും മുസ്ലീമിനുമൊക്കെ എന്നാടോ തറവാട് ഉണ്ടായത്’? എന്ന എഡിജിപി ശ്രീജിത്തിന്റെ പരാമർശത്തിനു നേരെ വിമർശനം ഉയരുകയാണ്. കേരളത്തിലെ പ്രബല സമുദായം നായന്മാരാണെന്നും മറ്റു സമുദായങ്ങൾ അവരുടെ രീതികൾ പകർത്തുകയായിരുന്നു എന്നും പറഞ്ഞതാണ് വിവാദമായത്. 2022 ജൂലൈ 3 ന് കോഴിക്കോട് സിവിൽ സർവീസ് അക്കാദമി സംഘടിപ്പിച്ച നടത്തിയ Aspirantia’ 22 എന്ന പരിപാടിയിൽ പങ്കെടുത്തപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം. ഇതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി.
തറവാട് എന്നാൽ തള്ള വീട് ആണെന്നും തള്ളയുടെ രക്തത്തിന്റെ വാടയുള്ള വീട് എന്നല്ലാതെ എട്ടുകെട്ടും നാലുകെട്ടും കുളവും കിണ്ടിയും കൊളാമ്പിയും മാടമ്പിത്തരവും വിശാലമായ പറമ്പുമല്ലെന്നു ഹരീഷ് പേരടി പറയുന്നു.
കുറിപ്പ് പൂർണ്ണ രൂപം
തറവാട്=തള്ള വീട്..തള്ളയുടെ രക്തത്തിന്റെ വാടയുള്ള വീട് …അല്ലാതെ എട്ടുകെട്ടും നാലുകെട്ടും കുളവും കിണ്ടിയും കൊളാമ്പിയും മാടമ്പിത്തരവും വിശാലമായ പറമ്പുമല്ല..അതുകൊണ്ട് തന്നെ നിങ്ങൾ പുൽ കുടിലിൽ ജനിച്ചാലും ഓലപുരയിൽ ജനിച്ചാലും എല്ലാവർക്കും തറവാടുണ്ട്…അല്ലാതെ തറവാടിന്റെ അട്ടിപേറവകാശം നായർക്ക് മാത്രം പതിച്ചുകൊടുക്കുന്നത് കൃത്യമായ ജാതിയതയാണ്…(തറവാടി മലയാള സിനിമകൾക്ക് ഇതിലൊരു വലിയ പങ്കുണ്ട്)പുതിയ കാലത്ത് എല്ലാവരുടെയും തറവാടുകൾ ആശുപത്രികളാണ് എന്നത് മറ്റൊരു സത്യം …???❤️❤️❤️
Post Your Comments