KeralaLatest NewsNews

അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രക്കാർ മരിച്ചു

കോഴിക്കോട്: തൊണ്ടയാട് -രാമനാട്ടുകര ബൈപ്പാസിൽ അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രക്കാർ മരിച്ചു. പുലർച്ചെ 2.30ഓടെയായിരുന്നു അപകടം. ബൈക്ക് യാത്രക്കാരെ ഇടിച്ച വാഹനം നിറുത്താതെ പോവുകയായിരുന്നു.

വാഹനം കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടങ്ങി. കിനാലൂർ സ്വദേശി വൈഷ്‌ണവ്,​ ബാലുശേരി സ്വദേശി വിപിൻ ദാസ് എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ പോസ്‌റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments


Back to top button