KeralaLatest NewsElection News

വാഗ്ദാനം നിറവേറ്റണം- രാഷ്ട്രീയം പൂര്‍ണ്ണമായും വിടണം; രാഘവന്റെ ദൃശ്യങ്ങള്‍ ഒറിജിനല്‍ ഫൂട്ടേജ് ആണെന്ന് മാത്യു സാമുവല്‍

കോഴിക്കോട്: യു.ഡി.എഫ് സ്ഥാനാര്‍ഥിയും എം.പിയുമായ എം.കെ രാഘവന്‍ പണം ആവശ്യപ്പെടുന്ന വീഡിയോദൃശ്യം വ്യാജമല്ലെന്ന് നാരദാ ന്യൂസ് മുന്‍ മേധാവി മാത്യു സാമുവല്‍. പറഞ്ഞ വാഗ്ദാനം നിറവേറ്റണം- അതായത് രാഷ്ട്രീയം പൂര്‍ണ്ണമായും വിടണം- തയ്യാറുണ്ടോ? ഇനി അല്ലെന്നു തെളിഞ്ഞാല്‍ ഞാന്‍ ജീവിതത്തില്‍ ഇനി ജേര്‍ണലിസം ചെയ്യുകയില്ലെന്നും സാമുവല്‍ പറയുന്നു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സാമുവല്‍ പ്രതികരിച്ചത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

എം.കെ.രാഘവന്‍ സ്റ്റിംഗ് വീഡിയോ വിഷയത്തില്‍ ബഹുമാന്യനായ ഡിസിസി പ്രസിഡന്റ് റ്റി സിദ്ദിക്ക് വെല്ലുവിളിക്കുന്നത് കണ്ടു. സിപിഎമ്മിന്റെയും സാമൂഹിക മീഡിയയുടെയും കള്ളക്കളികള്‍ പുറത്തു കൊണ്ടുവരും എന്നും അതും അതിനെ നിയമപരമായി നേരിടും എന്നുമാണ് ഇവര്‍ പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ ഈയുള്ളവനും എം.കെ രാഘവന്‍ സാറിനെ പരിഹസിക്കുക മാത്രമല്ല ചില സത്യങ്ങള്‍ ഒക്കെ പറയുകയും ചെയ്തു. സിദ്ദിക്കിന്റെയും രാഘവന്‍ സാറിന്റെയും വെല്ലുവിളി ഏറ്റെടുക്കുന്നു.

രാഘവന്‍ സാര്‍ പറയുന്നത് ഇത് ‘പാരാ ഡബ്’ ആണെന്നാണ്. ആ വാക്കല്ല അവിടെ ഉപയോഗിക്കേണ്ടത്. അതിന്റെ പേര് ഓഡിയോ വീഡിയോ വിഷ്വല്‍ ‘tampered’ അല്ലെങ്കില്‍ ‘doctored’ എന്നാണ്. അതുമല്ലെങ്കില്‍ manufactured ആണ്.

വീണ്ടും പറയാം, ഇത് സ്‌പൈ ക്യാമറ ഡിവൈസ് iphone -4s ആണ്. അതില്‍ ‘stealth spy’ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. റെക്കോര്‍ഡ് ചെയ്യുമ്പോള്‍ ഇത് ‘ഫ്‌ലൈറ്റ്’ മോഡിലേക്ക് പോകും. iphone മുഴുവനായി ഓഫ് മോഡിലാകും. എന്നിരുന്നാലും റെക്കോഡിങ് വൈഡ് ആംഗിളില്‍ നടക്കും. അതായത് ഇതിന്റെ പിക്ചര്‍ ക്വാളിറ്റി ഐഫോണ്‍ ക്യാമറയുടേതാണ്. sound visuals ഒരു പോലെ റെക്കോര്‍ഡ് ചെയ്യും.അതിനു ശേഷം അത് ലാപ്‌ടോപ്പിലേക്കു മാറ്റും, എന്നിട്ട് അതിനെ പെന്‍ഡ്രൈവിലാക്കി എഡിറ്റ് ചെയ്യും.

ഇവിടെ അദ്ദേഹം പറഞ്ഞ പോലെ അതേ ശബ്ദത്തില്‍ അതുപോലെ പാരാ ഡബ് ചെയ്താല്‍ വളരെവേഗം കണ്ടുപിടിക്കാന്‍ കഴിയുന്നതേ ഉള്ളൂ. ഗൂഗിളില്‍ സെര്‍ച്ച് അത് ടെസ്റ്റ് ചെയ്യുന്ന സോഫ്റ്റ്വെയര്‍ കാണാം. രണ്ടു മിനിട്ടു കൊണ്ട് അത് കണ്ടുപിടിക്കാം. ഇനി രാഘവന്‍ സാറിനോട്, ഈ പറയുന്ന പാരാ ഡബ് അത്ര നിസാരമായി ചെയ്യാന്‍ കഴിയില്ല. ഡബ് ചെയ്ത വോയിസ് സിങ്ക് ചെയ്തെടുക്കാന്‍ ശരിക്കും പണിപ്പെടണം. അതു ചെയ്തിട്ടുണ്ടെങ്കില്‍ വളരെ നിസ്സാരമായി കണ്ടുപിടിക്കാനും കഴിയും. മോഡുലേഷന്‍ മാറുമ്പോള്‍ ഉടനെ അറിയാം.അതിനു ഫോറന്‍സിക് ലാബില്‍ പോകേണ്ട ആവശ്യമില്ല, ഇന്നത്തെ സാഹചര്യത്തില്‍.

ഞാന്‍ കണ്ടിടത്തോളം ഇത് ഒറിജിനല്‍ ഫൂട്ടേജ് ആണ്. എഡിറ്റ് ചെയിതിട്ടുണ്ട്, പക്ഷെ ഒന്നും തിരുകി കയറ്റിയിട്ടില്ല. ഒറിജിനല്‍ sound track ആണ്, tampered അല്ല ഇത്.

ഞാന്‍ ഈ ചാനലുകാരില്‍ നിന്നും അവരുടെ ഒറിജിനല്‍ അണ്‍ എഡിറ്റഡ് ഫുറ്റേജ് വാങ്ങാം.നിങ്ങള്‍ പറയുന്ന ഇന്ത്യയിലെ മൂന്ന് ഫോറന്‍സിക് ലാബില്‍ കൊടുക്കാം. അതിനു 20000 രൂപ ചിലവ് വരും. അതും ഈയുള്ളവന്‍ കൊടുക്കാം. ഒരിടത്തു നിന്നല്ല മൂന്നിടത്ത് നിന്നും തെളിഞ്ഞാല്‍ മാത്രം നിങ്ങള്‍ പറഞ്ഞ വാഗ്ദാനം നിറവേറ്റണം- അതായത് രാഷ്ട്രീയം പൂര്‍ണ്ണമായും വിടണം- തയ്യാറുണ്ടോ? ഇനി അല്ലെന്നു തെളിഞ്ഞാല്‍ ഞാന്‍ ജീവിതത്തില്‍ ഇനി ജേര്‍ണലിസം ചെയ്യുകയില്ല.

ഒരു കാര്യം ഓര്‍മിപ്പിക്കുന്നു- രാഹുലിന് വേണ്ടി സീറ്റു ഒഴിഞ്ഞു കൊടുത്തതിനാല്‍ ഉറപ്പായിട്ടും സിദ്ദിഖിന് ഒരു ഓഫര്‍ കാണും. രാഹുല്‍ പ്രധാനമന്ത്രിയായാല്‍ അയാള്‍ ഒരു മിനിസ്റ്റര്‍ ഫോര്‍ സ്റ്റേറ്റ് ആകാനുള്ള ഭാഗ്യമുണ്ട്. വെറുതെ അത് തട്ടി തെറിപ്പിക്കരുത്.

https://www.facebook.com/mathew.samuel.908/posts/10220190189853508

shortlink

Related Articles

Post Your Comments


Back to top button