Latest NewsElection NewsKeralaElection 2019

ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറി ബി.ജെ.പിയില്‍: വീടിന്റെ മതിലിലെ കൈപ്പത്തി ചിഹ്നം നേരം വെളുത്തപ്പോള്‍ താമരയായി, തിരുവനന്തപുരത്ത് തരൂര്‍ വെള്ളംകുടിക്കും

തിരുവനന്തപുരം•തിരുവനന്തപുരത്ത് കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി ബി.ജെ.പിയിലേക്ക് പോകുകയാണെന്ന് ഐ.എന്‍.ടി.യു.സി നേതാവിന്റെ പ്രഖ്യാപനം. സംസ്ഥാന സെക്രട്ടറിയായ കല്ലിയൂര്‍ മുരളിയാണ് കോണ്‍ഗ്രസ് വിട്ടത്. സ്വന്തം വീടിന്‍റെ മതിലില്‍ തരൂരിന്‍റെ പ്രചരണത്തിനായി വരച്ചു ചേര്‍ത്ത കൈപ്പത്തി ചിഹ്നം മായ്ച്ച് താമര വരച്ചു ചേര്‍ത്താണ് കല്ലിയൂര്‍ മുരളി ബി.ജെ.പിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. . ഇനി കോണ്‍ഗ്രസില്‍ നിന്നിട്ട് കാര്യമില്ലെന്നും അദ്ദേഹം പറയുന്നു.

തിരുവനന്തപുരത്ത് ശശി തരൂരിന്റെ പ്രചാരണത്തിലെ മെല്ലപ്പോക്കിന് കാരണം വി.എസ് ശിവകുമാര്‍ എം.എല്‍.എ ആണെന്ന് ആരോപിച്ചാണ് ശശിയുടെ രാജി.

എന്നാല്‍, എന്നാൽ ഡിസിസി പുനഃസംഘടനയിൽ സ്ഥാനം കിട്ടാത്തതുകൊണ്ടുള്ള പ്രതിഷേധമാണ് കല്ലിയൂർ മുരളിയുടെ പാര്‍ട്ടി മാറ്റത്തിന് പിന്നിലെ കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. മുരളിയുടെ പാർട്ടിമാറ്റത്തിന് തരൂരിന്‍റെ പ്രചാരണവുമായി ബന്ധമില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി.

അതേസമയം, പ്രചരണത്തിലെ മെല്ലേപ്പോക്കിന് പിന്നില്‍ വി.എസ് ശിവകുമാര്‍ എംഎല്‍എയാണെന്ന മട്ടില്‍ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ അദ്ദേഹം ഡി.ജി.പിയ്ക്ക് പരാതി നല്‍കി. തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങല്‍ വ്യാജമാണെന്നും വ്യക്തിഹത്യക്കെതിരെ പോലീസിനും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കുമെന്നും തനിക്കെതിരായ പ്രചാരണം ബി.ജെ.പിയെ സഹായിക്കാനാണെന്നും ശിവകുമാര്‍ പറഞ്ഞു.

ഏതായാലും ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്ത് കോണ്‍ഗ്രസിലെ ആഭ്യന്തര കലാപവും നേതാക്കന്മാരുടെ വിഴുപ്പലക്കലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മണ്ഡലത്തിന്‍റെ പലയിടത്തും സ്ക്വാഡുപ്രവര്‍ത്തനം പോലും ഇതുവരെ നടത്തിയിട്ടില്ല, നോട്ടീസ് വിതരണം പൂർത്തിയായില്ല, വാഹനപര്യടനത്തിൽ ഏകോപനമില്ല, സ്വീകര ചടങ്ങുകള്‍ പ്രവര്‍ത്തകരുടെ പങ്കാളിത്വം വേണ്ടത്രയില്ല തുടങ്ങി നിരവധി പരാതികളാണ് ഉയരുന്നത്. നേതാക്കളുടെ നിസഹകരണം തുടരുന്ന സാഹചര്യത്തില്‍ സ്വകാര്യ ഈവന്റ് മാനേജ്മെന്റ് കമ്പനികളെ രംഗത്തിറക്കാനും തരൂര്‍ ക്യാംപ് ആലോചിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button