KeralaLatest NewsElection News

എന്തുവിളിയാണിത്: തനിക്ക് ജയ്‌വിളിച്ച സഹോദരിക്ക് ബൈക്കില്‍ തിരിച്ചെത്തി ഉപഹാരം സമ്മാനിച്ച് സുരേഷ് ഗോപി-വീഡിയോ

ഇരിങ്ങാലക്കുട: തിരക്കു പിടിച്ച തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് ചൂടിലാണ് ഓരോ സ്ഥാനാര്‍ത്ഥികളും. ഇതിനോടകം തന്നെ വ്യത്യസ്തമായ പ്രചാരണ രീതികളാല്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു തൃശ്ശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. പ്രചാരണത്തിനിടെ തനിക്ക് ഉച്ഛത്തില്‍ ജയ് വിളിച്ച് സഹോദരിയ്ക്ക് സ്‌നേഹോപഹാരം നല്‍കാന്‍ ബൈക്കില്‍ തിരിച്ചെത്തി്യ അദ്ദേഹത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ തരംഗമായിരിക്കുകയാണ്.

ഇരിങ്ങാലക്കുട കാറളത്തെ സ്വീകരണം കഴിഞ്ഞു കീഴത്താണിയിലേക്കുമ്പോഴായിരുന്നു സംഭവം. വഴിയരികില്‍ പ്രിയ നേതാവിനെ കാണാന്‍ കാത്തുനിന്നിരുന്നവരില്‍ നിന്നും സ്ത്രീശബ്ദത്തില്‍ തന്റെ പേരില്‍ അത്യുച്ചത്തിലുള്ള ജയ് വിളി ഉയരുന്നത് താരസ്ഥാനാര്‍ത്ഥിയുടെ ശ്രദ്ധയില്‍പ്പെട്ടു. അന്ത് മീറ്ററോളം പിന്നിട്ടതിനു ശേഷം വാഹനം നിറുത്താന്‍ സുരേഷ് ഗോപി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് വാഹനവ്യൂഹത്തിലുണ്ടായിരുന്ന ഒരു പ്രവര്‍ത്തകന്റെ ബൈക്കില്‍ കയറി ആ മുദ്രാവാക്യം വിളിയുടെ ഉടമയായ നെല്ലിശേരി പ്രേമന്റെ അനിയത്തി സംഗീത പ്രവീണിന്റെ അടുത്തെത്തി. ‘ഇതെന്തൊരു വിളിയാണ്’ എന്നു തമാശരൂപേണ പറഞ്ഞ സ്ഥാനാര്‍ഥി തനിക്ക് സമ്മാനമായി ലഭിച്ചിരുന്ന നെല്‍ക്കതിര്‍ സംഗീതക്ക് സമ്മാനിച്ചാണ് തിരിച്ചു പോയത്.
വീഡിയോ കാണാം: –

shortlink

Related Articles

Post Your Comments

Related Articles


Back to top button