KeralaLatest NewsNews

ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ; നേരിട്ട് ഇടപെട്ട് ബിജെപി കേന്ദ്ര നേതൃത്വം

ആലപ്പുഴ: ആലപ്പുഴയില്‍ ശോഭ സുരേന്ദ്രന്റെ പ്രചാരണത്തില്‍ നേരിട്ട് ഇടപെട്ട് ബിജെപി ദേശീയ നേതൃത്വം. ശോഭാ സുരേന്ദ്രന്റെ പ്രചാരണം വിലയിരുത്താനും ഭാവി പരിപാടികള്‍ക്കു രൂപം നല്കാനും സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് ആലപ്പുഴയില്‍ എത്തി.

Read Also: പാനൂരിലെ ബോംബ് നിർമ്മാണം ഡി.വൈ.എഫ്.ഐയുടെ ഗൂഢാലോചന?

രാവിലെ മുതല്‍ ബൂത്ത് തലം മുതലുള്ള ഭാരവാഹികളുടെ യോഗം ചേര്‍ന്നു. ബിജെപി ജില്ലാ പ്രസിഡന്റ് കെ ഗോപകുമാറിന് കഴിഞ്ഞ ദിവസം ആലപ്പുഴയുടെ ചുമതല നല്‍കിയിരുന്നു. നേരത്തെ പന്തളം പ്രതാപനാണ് മണ്ഡലത്തിന്റെ ചുമതല നല്‍കിയിരുന്നത്.

ശോഭ സുരേന്ദ്രന്‍ ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥി ആയതോടെ എല്‍ഡിഎഫ് – യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ ഉറക്കം പോയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. ശോഭാ സുരേന്ദ്രന്‍ ആലപ്പുഴയില്‍ ജയിച്ചാല്‍ കേന്ദ്രമന്ത്രിയാകുമെന്നും സുരേന്ദ്രന്‍ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button