KeralaLatest NewsElection News

വോട്ട് മറിച്ച് മുഖ്യമന്ത്രി തന്നെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് കെ സുരേന്ദ്രന്‍

ശബരിമല: പത്തനംതിട്ടയില്‍ തന്നെ പരാജയപ്പെടുത്താന്‍ മുഖ്യമന്ത്രി നീചമായ ശ്രമങ്ങള്‍ നടത്തുന്നുവെന്ന് കെ സുരേന്ദ്രന്‍. വിഷുപ്പുലരിയില്‍ ശബരിമല ദര്‍ശനം നടത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍. ജാതി, മത ശക്തികളുമായി ചേര്‍ന്ന് യുഡിഎഫിന് വോട്ട് മറിക്കാന്‍ മുഖ്യമന്ത്രിയുടെ ആസൂത്രിതശ്രമം നടത്തുന്നു. ഇത് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ഉണ്ട്. വെളിപ്പെടുത്തേണ്ട സമയത്ത് വെളിപ്പെടുത്തും. പത്തനംതിട്ടയില്‍ ക്യാമ്പ് ചെയ്താണ് മുഖ്യമന്ത്രിയുടെ നീക്കങ്ങളെന്നും കെ സുരേന്ദ്രന്‍ പറയുന്നു. അതേസമയം പ്രവചനങ്ങള്‍ക്ക് അപ്പുറമാണ് പത്തനംതിട്ടയിലെ ജനവികാരമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button