Election NewsKeralaLatest NewsElection 2019

നരേന്ദ്ര മോദി ഇന്ന് കേരളത്തില്‍

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ബിജെപിക്ക് ആവേശം പകരാന്‍ പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍. വൈകിട്ട് ഏഴുമണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും.

തിരുവനന്തപുരം -ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയാണ് പൊതുസമ്മേളനം നടക്കുക. ദേശീയ അധ്യക്ഷന്‍ അമിത് ഷാ പത്തനംതിട്ടയില്‍ പ്രചാരണത്തിനെത്തും.ബിജെപി സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി ആര്‍എസ്എസിന്റെ സംഘടനാ സംവിധാനം പൂര്‍ണ്ണമായി രംഗത്തിറക്കുന്നത് ഇത് ആദ്യമായിട്ടാണ് എന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഉച്ച മുതല്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button