KeralaLatest NewsElection NewsElection 2019

രമ്യഹരിദാസിനെതിരായ എ. വിജയരാഘവന്‍റെ പരാമര്‍ശത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ താക്കീത്

തിരുവനന്തപുരം:  രമ്യ ഹരിദാസിനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശമാണെന്നും പ്രഥമദൃഷ്ട്യ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വിലയിരുത്തി. ജനപ്രാതിനിധ്യ നിയമം 123(4) ന്‍റെ ലംഘനമാണിതെന്നും ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും ടിക്കാറാം മീണ മുന്നറിയിപ്പ് നല്‍കി. പൊലീസ് കേസെടുത്തിരുന്നില്ല.

ആലത്തൂര്‍ കോടതിയിലാണ് രമ്യ പരാതി നല്‍കിയിരുന്നത് . പത്ര വാര്‍ത്ത കണ്ട് നടപടി സ്വീകരിക്കുന്ന കമ്മീഷന്‍ ഈ കാര്യത്തില്‍ അലംഭാവം കാട്ടിയെന്ന രീതിയില്‍ വനിതാ കമ്മീഷനെതിരെയും ആലത്തൂര്‍ യുഡി എഫ് സ്വാനാര്‍ഥി കൂടിയായി രമ്യ ആരോപണമുയര്‍ത്തിയിരുന്നു.

Tags

Post Your Comments

Related Articles


Back to top button
Close
Close