Election News

ജനങ്ങളെ ആവേശത്തിലാഴ്ത്തി ഇന്നസെന്റിന്റെ മെഗാ റോഡ് ഷോ : കൊഴുപ്പ് കൂട്ടാന്‍ മമ്മൂട്ടിയും

ചാലക്കുടി: ജനങ്ങളെ ആവേശത്തിലാഴ്ത്തി ഇന്നസെന്റിന്റെ മെഗാ റോഡ് ഷോ. കൊഴുപ്പ് കൂട്ടാന്‍ മമ്മൂട്ടിയും എത്തിയതോടെ അണികള്‍ക്കും ആവേശമായി. ചാലക്കുടി ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്റിന്റെ മെഗാ റോഡ് ഷോയില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്
.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പ്രചാരണത്തിലുണ്ടായതിനേക്കാള്‍ മികച്ച ജനപിന്തുണയാണ് ഈ വര്‍ഷം കാണുന്നതെന്നും കൂടുതല്‍ ഭൂരിപക്ഷത്തോടെ സീറ്റ് നിലനിര്‍ത്തുമെന്നും മെഗാ റോഡ് ഷോയിലുടനീളം പങ്കെടുത്തതിന്റേ ആവേശം പങ്കുവെച്ചുകൊണ്ട് ഇന്നസെന്റ് പറഞ്ഞു.

മെഗാ റോഡ് ഷോ പെരുമ്പാവൂരില്‍ നിന്നു വിട്ട് പട്ടിമറ്റം എത്താറായപ്പോള്‍ അല്ലപ്രയില്‍ മമ്മൂട്ടി ഇന്നസെന്റിനോടൊപ്പം ചേര്‍ന്നതോടെ അണികളുടെ ആവേശം അണപൊട്ടി. ഇന്നസെന്റിനോട് തോളരുമ്മി നിന്ന് പ്രചാരണവാഹനത്തില്‍ കയറിയ മമ്മൂട്ടി തന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ഇന്നസെന്റിന് വിജയാശംസകള്‍ നേര്‍ന്നു.

ഓരോ കേന്ദ്രത്തിലും വനിതകള്‍ മാത്രം പങ്കെടുത്ത പ്രത്യേക റോഡ് ഷോകളും ആയിരത്തിലേറെ ഇരുചക്രവാഹനങ്ങള്‍ വീതം പങ്കെടുത്ത റാലികളും മെഗാ റോഡ് ഷോയുടെ ഗാംഭീര്യം വര്‍ധിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button