Latest NewsKeralaNews

രാഹുല്‍ ഗാന്ധി സഞ്ചരിച്ചിരുന്ന ഹെലികോപ്ടറില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച പരിശോധന നടത്തി : വിവാദം

കോയമ്പത്തൂര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സഞ്ചരിച്ചിരുന്ന ഹെലികോപ്ടറില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച പരിശോധന നടത്തി. നീലഗിരി താളൂര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലാണ് രാഹുല്‍ ഗാന്ധി ഹെലികോപ്ടറില്‍ വന്നിറങ്ങിയത്. ഇവിടെവെച്ചായിരുന്നു പരിശോധന. ഹെലികോപ്ടര്‍ ഇറങ്ങിയ ശേഷം ഫ്ളയിംഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തിയതായി തമിഴ്‌നാട് പൊലീസ് അറിയിച്ചു.

Read Also: കാഴ്ചയില്ലാത്ത തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എങ്ങനെ തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കാനാകും: ചോദ്യം ഉന്നയിച്ച് ഹൈക്കോടതി

മൈസൂരില്‍ നിന്നും രാഹുല്‍ പ്രചാരണത്തിന് എത്തിയ ഹെലികോപ്ടറാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫ്‌ളയിംഗ് സ്‌ക്വാഡ് പരിശോധിച്ചത്. കാത്തുനിന്ന ഉദ്യോഗസ്ഥര്‍, രാഹുല്‍ ഇറങ്ങിയതിന് പിന്നാലെ ഹെലികോപ്ടര്‍ പരിശോധിക്കുകയായിരുന്നു. അനധികൃതമായി പണം സൂക്ഷിച്ചിട്ടുണ്ടോ എന്നറിയാന്‍ ആണ് പരിശോധന നടത്തിയത് എന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button