
തിരുവനന്തപുരം: വീണ്ടും കടമെടുക്കാൻ സംസ്ഥാന സർക്കാർ നീക്കമെന്ന് റിപ്പോർട്ട്. ക്ഷേമപെൻഷൻ കുടിശ്ശിക വിതരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് പണം കണ്ടെത്താനാണ് കടമെടുക്കുന്നത്. ആയിരം കോടി രൂപ കടമെടുക്കാനാണ് നീക്കം. പൊതുവിപണിയിൽ നിന്ന് കടപത്രം വഴിയാകും ഈ തുക കണ്ടെത്തുക.
മെയ് മാസത്തെ ക്ഷേമപെൻഷനൊപ്പം കഴിഞ്ഞ വർഷത്തെ ഒരു കുടിശ്ശിക ഗഡുകൂടി വിതരണം ചെയ്യുമെന്നാണ് ധനവകുപ്പ് പ്രഖ്യാപിച്ചിരുന്നത്. ഈ ആവശ്യത്തിനാണ് കടമെടുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ആയിരം കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഒരാഴ്ച മുൻപ് സർക്കാർ 2000 കോടി രൂപ കടമെടുത്തിരുന്നു.
Post Your Comments