KeralaLatest NewsNews

കൊടുവള്ളിയില്‍ പിടിച്ചെടുത്തത് രേഖകളില്ലാത്ത അഞ്ച് കോടി രൂപ : കർണാടക സ്വദേശികൾ അറസ്റ്റിൽ

കാറില്‍ പ്രത്യേക അറയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്

കോഴിക്കോട് : കൊടുവള്ളിയില്‍ കാറില്‍ കൊണ്ടുപോവുകയായിരുന്ന രേഖകളില്ലാത്ത അഞ്ച് കോടി രൂപ പോലീസ് പിടികൂടി. സംഭവത്തില്‍ കര്‍ണാടക സ്വദേശികളായ രാഘവേന്ദ്ര, നിജിന്‍ അഹ്മദ് എന്നിവര്‍ പിടിയിലായി. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

കാറില്‍ പ്രത്യേക അറയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. 500ന്റെ നോട്ടുകെട്ടുകളാണ് പിടികൂടിയവയില്‍ ഏറെയും. എവിടേക്കാണ് പണം കൊണ്ടുപോകുന്നതെന്ന് ഉൾപ്പെടെ അന്വേഷണം നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button