
എസ് എ ടി ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടർ ബിന്ദു. പേവിഷബാധ തടയാനുള്ള വാക്സിൻ എടുത്തിട്ടും വിഷബാധ ഏറ്റത് വാക്സിൻ ഫലപ്രദമല്ല. നേരിട്ട് ഞരമ്പിലോ, ശരീരത്തിൻ്റെ മുകൾ ഭാഗമോ കടിയേറ്റാൽ മാത്രമാണ് ഡോക്ടർ അപകടം ഉണ്ടാകാനുള്ള സാധ്യത ബിന്ദു വ്യക്തമാക്കി.
കുട്ടി നിലവിൽ വെൻ്റിലേറ്ററിലാണ്. അവസാന ഡോസ് വാക്സിൻ മാത്രമാണ് കുട്ടിയ്ക്ക് എടുക്കാൻ ഉണ്ടായിരുന്നത്.നായയുടെ കടിയേറ്റത്തിന് ശേഷം ഉടൻ തന്നെ കുട്ടിയുടെ അമ്മ മുറിവ് കഴുകുകയും ഹെൽത്ത് സെൻ്ററിലേക്ക് പോകുകയും ചെയ്തു ഡോക്ടർ ബിന്ദു ചേർത്തു.
Read Also: ‘നടന്മാരെയാകെ സംശയ നിഴലിലാക്കി; ലിസ്റ്റിൻ സ്റ്റീഫനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്താക്കണം’, സാന്ദ്ര തോമസ്
കേരളത്തിൽ 5 ലക്ഷം പേരോളം വാക്സിൻ എടുക്കുന്നുണ്ട്. വാക്സിൻ എടുത്തിട്ടും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് അപൂർവങ്ങളിൽ അപൂർവമാണ്. നായ നരമ്പിൻ്റെ ഭാഗത്താണ് കടിക്കുന്നതെങ്കിൽ അതിൻ്റെ വൈറസ് നേരെ തലച്ചോറിനെ ബാധിക്കുന്നു. ഈ സാഹചര്യത്തിൽ ഇത്തരം വാക്സിൻ എത്രത്തോളം ഫലപ്രദമാകും എന്ന കാര്യം കുട്ടികളായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് SAT ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
കഴിഞ്ഞ മാസം 8 ന് കൊല്ലത്ത് വീടിന് മുന്നിൽ നിൽക്കുമ്പോഴായിരുന്നു കുട്ടിയ്ക്ക് തെരുവ് നായയുടെ കടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. വാക്സിനും ആരംഭിച്ചു. വാക്സിൻ അവസാന ഡോസ് എടുക്കുന്നതിന് മുമ്പ് പനി ആരംഭിച്ചു. തുടർന്നാണ് എസ്എടി ആശുപത്രിയിൽ എത്തിച്ച ശേഷം പേ വിഷബാധ സ്ഥിരീകരിച്ചത്.
അതേസമയം, കുന്നിക്കോട് തെരുവുനായയുടെ ആക്രമണം ഈ വീടിൻ്റെ പരിസരത്ത് തെരുവ് നായ ശല്യം രൂക്ഷമാണ്. കുട്ടിയെ നായ കടിച്ച സ്ഥലത്ത് ആരോഗ്യ വകുപ്പിൻ്റെ പരിശോധന നടത്തുകയാണ്.
കുട്ടിയുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്നവർ പ്രതിരോധ വാക്സിൻ എടുക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.
Post Your Comments