Latest NewsElection NewsKeralaIndiaElection 2019

കെ സുരേന്ദ്രനെതിരെ വ്യാജ ലഘുലേഖ വിതരണം : കോൺഗ്രസ് പ്രവർത്തകർ പിടിയിൽ

റാന്നി വലിയ കുളത്ത് വീടുകളില്‍ ലഘുലേഖ വിതരണം ചെയ്യുന്നതിനിടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടിയിലായത്.

പത്തനംതിട്ട ; സേവ് ശബരിമല ഫോറം എന്ന പേരിൽ ലഘുലേഖ വിതരണം ചെയ്ത് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെ അപകീര്‍ത്തിപ്പെടുത്താൻ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു .റാന്നി വലിയ കുളത്ത് വീടുകളില്‍ ലഘുലേഖ വിതരണം ചെയ്യുന്നതിനിടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടിയിലായത്.

നാല് പേരാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും രണ്ടു കാറുകളും ലഘുലേഖകളും പോലീസ് കണ്ടെടുത്തു.ബിജെപി പ്രവർത്തകരാണ് ഇവരെ തടഞ്ഞത്. എന്നാൽ ഇതൊക്കെ എല്ലാവരും ചെയ്യുന്നതല്ലേ എന്നായിരുന്നു ഇവരുടെ പ്രതികരണം. നേരത്തെ സുരേന്ദ്രന്റെ ജാതി പറഞ്ഞും വീടുകളിൽ വ്യാജ പ്രചാരണം നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button