KeralaLatest NewsElection News

ഇത്തവണ ജനാധിപത്യത്തിന് വന്‍ വിജയം : ഹൈന്ദവ വോട്ടുകള്‍ ഏറെ നിര്‍ണായകമാകും : എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

കോട്ടയം : ഇത്തവണ ജനാധിപത്യത്തിന് വന്‍ വിജയം, ഹൈന്ദവ വോട്ടുകള്‍ ഏറെ നിര്‍ണായകമാകുമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു. ഇത്തവണ തെരഞ്ഞെടുപ്പിനെ ജനങ്ങള്‍ തികഞ്ഞ യാഥാര്‍ത്ഥ്യ ബോധത്തോടെയാണ് സമീപിച്ചത്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്ഥമായി ഇത്തവണ ജനാധിപത്യ വിജയം ഉണ്ടാകും. എന്‍എസ്എസിന് സമദൂര നിലപാടാണെന്നും എന്‍എസ്എസ് ആസ്ഥാനത്തെത്തിയ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും വിജയാശംസ നേര്‍ന്നെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

ശബരിമലയില്‍ വിശ്വാസം സംരക്ഷിക്കണം എന്ന് തന്നെയാണ് നിലപാട്. അത് വിശ്വാസികള്‍ക്ക് അനുകൂലവുമാണ്. ഈ നിലപാട് കുറച്ചെങ്കിലും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

ഒരു നിര്‍ദ്ദേശവും വോട്ടര്‍മാര്‍ക്ക് എന്‍എസ്എസ് നല്‍കിയിട്ടില്ല. സുപ്രീം കോടതി വിധി ഇത്രവേഗം നടപ്പാക്കാന്‍ സര്‍ക്കാര്‍ മുതിര്‍ന്നതെന്തിനാണ് . സര്‍ക്കാരിന് സാവകാശം ചോദിക്കാമായിരുന്നില്ലേ – സുകുമാരന്‍ നായര്‍ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button